HEALTH

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം; സംരക്ഷിക്കാം ഇക്കാര്യങ്ങള്‍ ശീലിച്ചുകൊണ്ട്

· · 1 min read
Share: Copied!

തലച്ചോറ് എന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. അതിനാല്‍ തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. ഇതിനായി പോഷകാഹാരം തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കുക.

അതുപോലെ സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. തലച്ചോറിന്റെ ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. കാരണം ഉറക്കം ശരിയായില്ലെങ്കില്‍ അത് തലച്ചോറിനെ ബാധിക്കാം. ഉറക്കക്കുറവ് ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും കാരണമാകും. മാനസികാരോഗ്യത്തെയും ഇത് ബാധിക്കാം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങുക. പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂടാനും സഹായിക്കും.

തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് ഏറെ നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഏകാഗ്രത ലഭിക്കാനും വായന സഹായിക്കും. ഇതിനായി വായന ജീവിതത്തിന്റെ ഭാഗമാക്കുക. നല്ല സൗഹൃദങ്ങള്‍, എല്ലാവരുമായി നല്ലൊരു സ്നേഹബന്ധം തുടങ്ങിയവയൊക്കെ തലച്ചോറിനെ പോസിറ്റീവായിരിക്കാന്‍ സഹായിക്കും. യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026