BREAKING NEWS

പ്രിയദർശിനിക്ക് ഡബിൾ ബെല്ലടിച്ചിട്ട് നാളെ 100 ദിവസം, പദ്ധതി മുന്നോട്ടുതന്നെ…കെഎസ്ആർടിസിയിൽ പ്രതി​ദിനം യാത്ര ചെയ്യുന്നത് 10 ലക്ഷം സ്ത്രീകൾ, പുരുഷ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ്!! 93 ഡിപ്പോകളിലും വിപുലമായ പരിപാടികൾ – സി.പി. ജോൺ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി യാത്ര തുടങ്ങിയിട്ട് നാളെ 100 ദിവസം പൂർത്തിയാകും. സൗജന്യ യാത്ര പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

100-ാം ​ദിവസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യുമെന്നു വാർത്തകൾ വന്നിരുന്നു. എന്നാൽ അത് തെറ്റായ വാർത്തയാണെന്നും സാരി വിതരണം ഇല്ലായെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം നാളെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

അതുപോലെ പദ്ധതി ഓരോ ദിവസവും മെച്ചപ്പെട്ട് മുന്നോട്ടു പോവുകയാണ്. എല്ലാദിവസവും 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസിൽ കയറുന്നത്. ഇതിന്റെ പേരിൽ പുരുഷന്മാർ കയറാതിരിക്കുന്നില്ല. പുരുഷ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിലെ പോലെ ഓർഡിനറി ബസുകളിൽ തന്നെ പ്രിയദർശിനി തുടരും. ഏകദേശം 67 ശതമാനവും പ്രിയദർശിനിയാണ്. സർക്കാരിൻറെ നല്ല പിന്തുണയുണ്ട്. ട്രക്കുകൾ ഞങ്ങൾ വാടകയ്ക്ക് എടുക്കുന്നു. 5 ട്രക്കുകളാണ് ചോദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായി. നൂറ് കണക്കിന് ട്രക്കുകൾ ഉള്ള വലിയ കാർഗോ ഹാൻഡലർ ആയി കെഎസ്ആർടിസിയെ മാറ്റുമെന്നും സിപി ജോൺ കൂട്ടിച്ചേർത്തു.

പിണക്കമൊക്കെ മാറി, ഒരേ വേദിയിൽ സതീശനും ചന്ദ്രശേഖരനും; ‘കേരളത്തിനായി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രി;ഞാൻ മണിയടിക്കുന്ന ആളല്ല’: ഐഎൻടിയുസി പ്രസിഡന്‍റ്; നിർണായക പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026