BREAKING NEWS

പിണക്കമൊക്കെ മാറി, ഒരേ വേദിയിൽ സതീശനും ചന്ദ്രശേഖരനും; ‘കേരളത്തിനായി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രി;ഞാൻ മണിയടിക്കുന്ന ആളല്ല’: ഐഎൻടിയുസി പ്രസിഡന്‍റ്; നിർണായക പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഏറെക്കാലത്തെ ഭിന്നതകൾക്കും അകൽച്ചയ്ക്കും ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരേ വേദിയിൽ. തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആർ. ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കേരളത്തിനായി രാപ്പകൽ അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരുടെയും മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.

കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐഎൻടിയുസി സംസ്ഥാനതല പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകുന്നതിനായി കാത്തിരുന്ന ഘട്ടത്തിലായിരുന്നു ഇത്. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതോടെ അന്ന് ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെയാണ് പരിപാടി നടന്നത്.

പിന്നീട് ആർ. ചന്ദ്രശേഖരനെതിരായ കേസിൽ വിചാരണയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. അതേസമയം, നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കാരണമാണ് അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഈ പ്രയാസം കണക്കിലെടുത്താണ് വീണ്ടും നേതൃയോഗം വിളിക്കാൻ ആവശ്യപ്പെട്ടതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

ഐഎൻടിയുസി നേതൃയോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി സർക്കാരിന്റെ വിവിധ നയപരമായ നിലപാടുകളും വിശദീകരിച്ചു. വിദേശ വൻകിട കമ്പനികളുമായി നിക്ഷേപ ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആറുമാസത്തിനകം ഇതിന്റെ പ്രതിഫലം അനുഭവപ്പെടുമെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ ഏകജാലക സംവിധാനം പലപ്പോഴും തട്ടിപ്പായി മാറുന്നുവെന്നും ഒരു പഞ്ചായത്ത് സെക്രട്ടറിക്ക് പോലും കോടികളുടെ നിക്ഷേപം തടയാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായാണ് 19 നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നവയാകണമെന്നും സർക്കാരിന്റെ സമ്പദ്‌വ്യവസ്ഥയെ ഊറ്റിക്കുടിക്കുന്ന സ്ഥാപനങ്ങളായി അവയെ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. കേന്ദ്ര ലേബർ കോഡ് സംബന്ധിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. മറ്റൊരു നിയമവും നിലവിലില്ലാത്തതിനാൽ ലേബർ കോഡ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെങ്കിലും തൊഴിലാളികളെ ബാധിക്കാത്ത വിധത്തിലും തൊഴിലാളിവിരുദ്ധ നയങ്ങൾ ഒഴിവാക്കിയുമാകും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്നും സതീശൻ വ്യക്തമാക്കി. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് ബിസിനസ് നടന്നുവെന്നും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘ലോക കേരളസഭ എന്ന ആശയത്തെയല്ല, അത് നടത്തിവരുന്ന രീതിയെയാണ് വിമർശിച്ചത്; ധൂർത്തും പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും ഒഴിവാക്കിയാൽ അത് മികച്ച ആശയം‘: സണ്ണി ജോസഫ്

BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026