BREAKING NEWS

ബസില്‍ നിന്നും വാക്കുതര്‍ക്കമുണ്ടായി, ഇറക്കിവിട്ട കണ്ടക്ടറെ സുഹൃത്തുക്കളോടൊപ്പമെത്തി തല്ലിച്ചതച്ച് യുവാവ്, ആക്രമണമുണ്ടായത് പെട്രോള്‍ പമ്പില്‍ വച്ച്

· · 1 min read
Share: Copied!

പാലക്കാട്: സ്വകാര്യ ബസ് കണ്ടക്ടർക്ക് മര്‍ദനം. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് ( 52) മര്‍ദനമേറ്റത്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി വാക്കേറ്റമുണ്ടായത്.

ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ബസിൽ നിന്നും ഇറങ്ങിയ യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിലെത്തിയാണ് ബസ് ജീവനക്കാരനെ മർദിച്ചത്. മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഘം കാറിലെത്തി ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ചത്.

പരുക്കേറ്റ അജിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് അജി. മംഗലം ഡാം പൊലീസ് കേസെടുത്തു.

BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026
BREAKING NEWS
ഓച്ചിറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ, മുഹമ്മദ് നിയാസിൽ നിന്ന് തനിക്കും സമാനദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം സ്വദേശിനി, 16 കാരിയെ പീഡിപ്പിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ തെളിവുകൾ, സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും അന്വേഷണ പരിധിയിൽ
05 Nov 2026
BREAKING NEWS
പറ്റിച്ചു, സ്വർണ്ണം വില കുറഞ്ഞെന്ന് വിചാരിച്ചിടത്തുനിന്ന് വൻ കുതിച്ച് ചാട്ടം; ഒറ്റദിവസം പവന് കൂടിയത് 2,360 രൂപ, വില 1.07 ലക്ഷം കടന്നു
05 Nov 2026