BREAKING NEWS

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘

· · 1 min read
Share: Copied!

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ രാഹുർ ​ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്ററുകൾ. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ​ഗാന്ധിയുടെ ഓഫീസിന്റെ താഴത്തെ നിലയിലുള്ള കടകളുടെ ചുവരിലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിൽ ടൈപ്പ് ചെയ്ത പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. വയനാട് എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കണമെന്നില്ല, നിങ്ങൾ വയനാടിനെ മറന്നു,കെ.സി നിങ്ങളുടെ ആളായിരിക്കും, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും എന്നിങ്ങനെയുള്ള വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. വയനാട് ഡിസിസി ഓഫീസിനു സമീപത്തും സമാനരീതിയിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി നിർണ്ണയ വിഷയത്തിൽ കെ.സി വേണു​ഗോപാലിനെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നത് ഇത്തരം പോസ്റ്ററുകൾക്കു പിന്നിൽ വി.ഡി സതീശനെ അനുകൂലിക്കുന്ന, പാർട്ടിക്കാരല്ലാത്ത സംഘത്തിന്റെ പ്രവർത്തനമാണിതെന്നാണ്. അതേസമയം, വി.ഡി അനുകൂലികൾ പറയുന്നത് ഇതിനു പിന്നിൽ വി.ഡി സതീശനെ പിന്തുണയ്ക്കുന്നവർ നെഹ്റു കുടുംബത്തിനെതിരാണെന്നു വരുത്തി തീർക്കാൻ മറ്റാരോ ചെയ്യുന്ന ആസൂത്രിത നീക്കമാണെന്നാണ്. എന്തായാലും, രാഹുൽ ​ഗാന്ധിയെയും പ്രിയങ്കാ ​ഗാന്ധിയെയും അധിക്ഷേപിക്കാൻ നടത്തിയ ഈ നീക്കത്തിനെതിരെ കോൺ​ഗ്രസ് പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

വയലിൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറി; 17 വയസുകാരന് നേരെ കണ്ടക്ടുടെ ലൈംകീകാതിക്രമം; പ്രതി റിമാന്റിൽ

BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026