BREAKING NEWS

വയലിൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറി; 17 വയസുകാരന് നേരെ കണ്ടക്ടുടെ ലൈംകീകാതിക്രമം; പ്രതി റിമാന്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്-പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് ഇയാള്‍. ഞായറാഴ്ചകളില്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ഇയാള്‍ നിരന്തരം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പതിനേഴുകാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിന്‍ ക്ലാസ് കഴിഞ്ഞ് രാവിലെ 11.15ഓടെ മാങ്കാവില്‍ നിന്ന് പെരുമണ്ണയിലെ വീട്ടിലേക്ക് വരുന്നതിനിടെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളില്‍ വച്ച് കരീം പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026