BREAKING NEWS

ലഹരിക്കേസ് പ്രതിയുടെ അടിയേറ്റ് എസ്ഐയുടെ കഴുത്തിന് ചതവ്, എഎസ്ഐയുടെ എല്ല് പൊട്ടി, കോണ്‍സ്റ്റബിളിനും പരിക്ക്, ഒടുവില്‍ തല സെല്ലിലിടിച്ച് പരിക്കേല്‍പ്പിച്ച് പ്രതി

· · 1 min read
Share: Copied!

കൊച്ചി: ലഹരിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്ക്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിയും പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ കുത്തിയതോടെ നികരത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ വച്ച് അക്രമാസക്തനായത്. ഇയാളുടെ ആക്രണമത്തിൽ എസ്ഐ കെ.ജാക്സൺ, എഎസ്ഐ കെ.സുമേഷ് കുമാർ, സിപിഒ പി.എം. ഫസൽ എന്നിവർക്ക് പരുക്കേറ്റു.

പിൻകഴുത്തില്‍ ഇടിയേറ്റ എസ്ഐ ജാക്സന്റെ കഴുത്തിന് സാരമായ ചതവേറ്റിട്ടുണ്ട്. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐ സുമേഷിന്റെ ഇടതുകൈ തിരിച്ചതുമൂലം മുട്ടിന്റെ കുഴതെറ്റി. സിപിഒ ഫസലിന്റെ വലതു കൈയാകട്ടെ ശക്തമായി തിരിച്ചതുമൂലം അസ്ഥിക്ക് പൊട്ടലുമേറ്റു. പരുക്കേറ്റ സുമേഷിനെയും ഫസലിനേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മരട് പൊലീസ് ബിഎൻഎസ് 296 (ബി), 121(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരട് സിൽവർസാൻഡ് ഐലൻഡിന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചത് അനുസരിച്ച് ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 0.020 ഗ്രാം എംഡിഎംഎയുമായി രഞ്ജിത്തിനെ കസ്റ്റ‍യിലെടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ മർദനമേറ്റ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ട് സ്റ്റേഷനിലെത്തിച്ച സമയത്ത് രഞ്ജിത്ത് തല സെല്ലിലിടിച്ച് സ്വയം പരിക്കേൽപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026