BREAKING NEWS

വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം, ചുടുകട്ട കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു, കടിച്ചുപറിച്ചു, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കരുനാഗപ്പള്ളി : വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ പോലീസുകാർക്കുനേരെയാണ് യുവതികളടക്കമുള്ള നാലംഗ സംഘത്തിൻ്റെ ആക്രമണമുണ്ടായത്. അക്രമണത്തിൽ എസ്ഐ ജിനുവിന് സാരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പിള്ളിയിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് സിവൈഎസ്പി സ്ക്വാഡിലെ പോലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ഈ സമയം ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്.

ഇവരോട് തങ്ങൾ പോലീസാണെന്ന് പറഞ്ഞെങ്കിലും പോലീസുകാരെ സംഘം ആക്രമിക്കുകയായിരുന്നു. പോലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിക്കുകയും, സ്ത്രീകൾ ചേർന്ന് എസ്ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങൾ ഇവർക്കുനേരെ ചുമത്തിയിട്ടുണ്ട്

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026