BREAKING NEWS

കുട്ടിയെ മുന്നിൽ നിര്‍ത്തി ആക്രമണം, പൊലീസുകാരുടെ മുഖത്തും കയ്യിലും കമ്പിവടികൊണ്ടടിച്ച് പ്രതിയും വീട്ടുകാരും, സംഭവം വടകര എംഡിഎംഎ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍

· · 1 min read
Share: Copied!

പേരാമ്പ്ര: കൂത്താളിയിൽ എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരേ ആക്രമണം. അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ പ്രധാന കണ്ണികളിൽ ഒരാളായ കൂത്താളിയിലെ ചെമ്പോടുംപൊയിൽ അനസിനെ (30) പിടികൂടാൻ പോലീസ് വീട്ടിലെത്തിയപ്പോൾ ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പരിക്കേറ്റ എട്ട് പോലീസുകാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. റൂറൽ എസ്.പി.യുടെ സ്‌പെഷൽ സ്‌ക്വാഡിലെ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐ.മാരായ വി.ഐ. ഷാജി, സി.എം. സുനിൽ കുമാർ, എസ്.സി.പി.ഒ. ടി.കെ. ശോഭിത്ത്, സി.പി.ഒ.മാരായ അനൂപ്‌സൺ, മിഥുൻ മോഹൻ, ലിധിൻ, പേരാമ്പ്ര സ്റ്റേഷനിലെ സി.പി.ഒ. ലിസ്‌ന എന്നിവർക്കാണ് പരിക്കേറ്റത്.

വീട്ടിൽ പരിശോധനനടത്തി അനസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ അനസും വീട്ടുകാരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ശോഭിത്തിന്റെ മുഖത്തും സുനിൽകുമാറിന്റെ കൈക്കും കമ്പിവടികൊണ്ട് അടിയേറ്റ് മുറിവുണ്ട്. കുട്ടിയെ മുന്നിൽ പരിചപോലെ ഉയർത്തിപ്പിടിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ പേരാമ്പ്രയിൽനിന്ന് കൂടുതൽ പോലീസുകാർ എത്തിയാണ് അനസിനെയും സഹോദരൻ ചെമ്പൊടുംപൊയിൽ ആസിഫിനെയും (32) കീഴടക്കി കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിനുൾപ്പെടെ കേസെടുത്ത ഇരുവരെയും പേരാമ്പ്ര കോടതി റിമാൻഡുചെയ്തു.

എംഡിഎംഎ കേസിൽ പിന്നീട് ഇവരെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിൽ പങ്കാളികളായ കുടുംബാഗങ്ങൾക്കെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര എ.എസ്.പി. ആർതി യാദവ് പരിക്കേറ്റവരെ കണ്ട് വിവരങ്ങൾ തേടി. എംഡിഎംഎ കേസിൽ നേരത്തേ അറസ്റ്റിലായ അധ്യാപിക കീർത്തനയും അനസുമായി ബാങ്ക് വഴിയുള്ള പണമിടപാട് നടന്നതിന്റെ രേഖകൾ പോലീസിന് ലഭിച്ചിരുന്നു. കീർത്തനയെ ഈ രംഗത്തേക്ക് എത്തിച്ചതിൽ അനസിന് പ്രധാന പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോണിൽ വീഡിയോ ചിത്രീകരിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. വീഡിയോ ഉപയോഗപ്പെടുത്തി സ്ത്രീകളെ മയക്കുമരുന്ന് വിപണനശൃംഖലയുടെ ഭാഗമാക്കിമാറ്റുന്നുവെന്നാണ് പോലീസ് നിഗമനം.

BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026