BREAKING NEWS

വെടിവച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ വാലിന് തീ കൊളുത്തി, കാട്ടാനയെ ജീവനോടെ തീകൊളുത്തിക്കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കൊളംബോ: കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അനുരാധാപുരയിൽ അറസ്റ്റ് ചെയ്തത്. കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ക്രൂരത അരങ്ങേറിയ സ്ഥലം. അറസ്റ്റിലായ യുവാക്കളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു.

പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാനുള്ള വെറ്റിനറി വിദഗ്ധന്റെ ശ്രമങ്ങൾ പരാതിപ്പെട്ടിരുന്നു. ശ്രീലങ്കയിൽ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന. ശ്രീലങ്കയിൽ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 1976ന് ശേഷം എന്നാൽ വധശിക്ഷ നടപ്പിലാക്കാത്തതിനാൽ ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 400 കാട്ടാന ആക്രമണങ്ങളാണ് ശ്രീലങ്കയിലുണ്ടാവുന്നത്. 7000ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

ആനയുടെ വാലിൽ യുവാക്കൾ തീ കൊളുത്തുന്നതും അതിന് മുൻപ് വെടിവച്ച് പരിക്കേൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 2025ൽ മാത്രം ശ്രീലങ്കയിൽ 397 ആനകൾ കൊല്ലപ്പെട്ടു. 2024-ൽ ഇത് 386 ആയിരുന്നു. 2024-ൽ ഏകദേശം 154 ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2023-ൽ ഇത് 176 ആയിരുന്നു. ശ്രീലങ്കയുടെ വനവിസ്തൃതി വലിയ രീതിയിൽ കുറഞ്ഞത് ഇവിടെ മനു.ഷ്യ മൃഗ സംഘർഷം രൂക്ഷമാക്കിയതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.

BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026