BREAKING NEWS

നാട്ടിലെ കാമുകന്റെ കാര്യം വിദേശത്തെ കാമുകന്‍ അറിയാതിരിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം, കാറിലേക്ക് വലിച്ച് കയറ്റി ഉപദ്രവിച്ച ശേഷം റോഡില്‍ ഇറക്കിവിട്ടെന്ന് കള്ളക്കഥ ചമച്ചു, യുവതിക്കെതിരെ പൊലീസ് കേസ്

· · 1 min read
Share: Copied!

കൊച്ചി: വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാനായി തട്ടിക്കൊണ്ടുപോകൽ‌ നാടകം കളിച്ച യുവതിക്കെതിരെ പൊലീസ് കേസ്. ഫാർമസിസ്റ്റായി കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതി ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തന്നെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് പൊലീസിനു വ്യാജമൊഴി നൽകിയത്. മൊഴിയിൽ പൊരുത്തക്കേട് തോന്നിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്താവുകയായിരുന്നു. എളമക്കര പൊലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞ് കാമുകനെ കാണാൻ പോയ യുവതിയെ വിദേശത്തുള്ള കാമുകൻ ഫോണിൽ വിളിച്ചു. ഇയാളുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തുള്ള കാമുകന്റെ വിളി വന്നപ്പോൾ ആരാണ് വിളിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന നാട്ടിലെ കാമുകൻ ചോദിച്ചു. ഇത് ഫോണിലൂടെ വിദേശത്തെ കാമുകൻ കേട്ടു. തുടർന്ന്, താൻ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാൽ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. വിളിച്ചത് സുഹൃത്താണെന്നാണ് നാട്ടിലെ കാമുകനോട് യുവതി പറഞ്ഞത്. പിന്നീട് തന്റെ പെൺസുഹൃത്തിനെക്കൊണ്ട് പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ വിളിപ്പിച്ചാണ് യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി അറിയിച്ചത്.

ആദ്യം ചേരാനെല്ലൂർ പൊലീസിനാണ് കൺട്രോൾ റൂമിൽനിന്ന് വിവരം കൈമാറിയത്. എന്നാൽ എളമക്കര പരിധിയിലായതിനാൽ അന്വേഷണം എളമക്കര പൊലീസിന് കൈമാറി. വൈകിട്ട് ആറരയോടെ മീൻചിറ റോഡിലുള്ള വീട്ടിലേക്കു പോകുമ്പോൾ റെയിൽവെ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന വെളുത്ത കാറിലേക്ക് തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നായിരുന്നു യുവതി പൊലീസിന് മൊഴി നൽകിയത്. കാറിൽ വച്ചു തന്നെ ഉപദ്രവിച്ചുവെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും പൊലീസിനോടു പറഞ്ഞു.

യുവതി പറയുന്ന സമയത്ത് ഈ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും കാർ കണ്ടെത്താനായില്ല.എന്നാൽ ഒരു യുവാവിനൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടർന്ന് ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ കാമുകനെ കബളിപ്പിക്കാനായി കഥ മെന‍ഞ്ഞതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണം വഴിതെറ്റിക്കാൻ വ്യാജ വിവരം നൽകിയെന്ന വകുപ്പിലാണ് യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026