BREAKING NEWS

ഇന്നലെ ഉച്ച മുതല്‍ ലഹരിയില്‍, മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചതായും സംശയം, സുഹൈലിനെതിരെ നരഹത്യാ കുറ്റം ചുമത്തി പൊലീസ്, കുറ്റബോധമില്ലാതെ പ്രതി

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്ലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മറ്റു വകുപ്പുകള്‍ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

എന്നാല്‍ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രാഥമിക അന്വേഷണത്തിലാണ് മദ്യം കഴിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ബിയര്‍ മാത്രമാണ് കഴിച്ചത് എന്നാണ് സുഹൈല്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് മൊബൈല്‍ അടക്കം പരിശോധിച്ചപ്പോള്‍ മൂന്ന് ബാറുകളില്‍ കയറി മദ്യം കഴിച്ചതിന്റെ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് വരുന്ന കൂട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടാനാണ് സുഹൈല്‍ നെടുമ്പാശേരിയിലേക്ക് പോയത്.

രാത്രി 12 മണിയോടെയാണ് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ച മുതല്‍ സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജഗിരിയില്‍ ബികോം വിദ്യാര്‍ഥിയാണ് സുഹൈല്‍. അതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026