BREAKING NEWS

രണ്ട് സംഘങ്ങളായി തിരിഞ്ഞ് യുവാക്കളുടെ തമ്മിലടി, തടയാനെത്തിയ പൊലീസുകാര്‍ക്കും മര്‍ദനം, പൊലീസ് വാഹനം അടിച്ചു തകര്‍ത്തു, അക്രമികള്‍ ലഹരി ഉപയോഗിച്ചെന്ന് സംശയം

· · 1 min read
Share: Copied!

കൊച്ചി: കളമശ്ശേരിയിൽ രണ്ട് സംഘം യുവാക്കൾ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരു പോലീസുകാരന്റെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി സൗത്ത് കളമശ്ശേരിയിലാണ് സംഭവം നടന്നത്.

പ്രദേശത്ത് രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തിയതോടെ ഇതിലൊരു വിഭാഗം പോലീസിന് നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് കൂടുതൽ പോലീസുകാരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ആക്രമണം നടത്തിയവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പോലീസ് പരിശോധിച്ചുവരികയാണ്. പോലീസിനെ ആക്രമിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും, സ്ഥലത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മറ്റു പരാതികൾ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

 

BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026