BREAKING NEWS

കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു

· · 1 min read
Share: Copied!

കോഴിക്കോട്: നഗരമധ്യത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മാനാഞ്ചിറ സ്‌ക്വയറിന് സമീപം യുവതിയെ കയറിപ്പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാനക്കൽ സ്വദേശി തൊപ്പികാരവയൽ ഷരീഫ മൻസിലിൽ ഷഹബാദ് (29) ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനാഞ്ചിറ സ്‌ക്വയറിന്റെ പ്രധാന കവാടത്തിന് സമീപം നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയെ പ്രതി കയറിപ്പിടിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി. മാനാഞ്ചിറയിൽനിന്നുതന്നെയാണ് ഷഹബാദിനെ പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി

BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026
BREAKING NEWS
ജോലി സ്ഥലത്തെത്തി ഭാര്യയുടെ തലയില്‍ കമ്പിവടികൊണ്ടടിച്ചു, പിന്നാലെ സ്വയം വെടിവച്ച് മരിച്ച് യുവാവ്
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026