BREAKING NEWS

സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സ്ഫോടനത്തില്‍ ഗുരുതര പരിക്ക്, ഓലപ്പടക്കം പൊട്ടിയതാണെന്ന് ബന്ധുക്കള്‍, പൊട്ടിയത് ബോംബെന്ന ആരോപണവുമായി കോണ്‍ഗ്രസ്, അപകട വിവരം പൊലീസില്‍ നിന്ന് മറച്ചുവയ്ക്കാനും ശ്രമം

· · 1 min read
Share: Copied!

വടകര:  കൊറ്റിയാംവെള്ളിയിൽ സ്‌ഫോടനത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തെച്ചൊല്ലി രാഷ്ട്രീയവിവാദം. ക്ഷേത്രപ്പറമ്പിൽനിന്ന് ശേഖരിച്ച പഴയ പടക്കങ്ങൾ കൊണ്ടുവന്ന് പൊട്ടിക്കുന്നതിനിടെയുള്ള അപകടമാണെന്ന് കുട്ടിയുടെ ബന്ധുക്കളും പോലീസും പറയുമ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തി. യു.ഡി.വൈ.എഫ്. ഇതിനെതിരേ വില്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി.

സംഭവത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. ആരോപണമുന്നയിച്ചതോടെ ഒരു കുട്ടിക്ക് പറ്റിയ അബദ്ധത്തെ രാഷ്ട്രീയവത്കരിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കാനാണ് യു.ഡി.എഫ്. ശ്രമമെന്ന ആരോപണമുയർത്തി എൽ.ഡി.എഫും രംഗത്തെത്തി. വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് പതിനേഴുകാരന് പരിക്കേറ്റത്. കൊറ്റിയാംവെള്ളി ക്ഷേത്രോത്സവസമയത്ത് പൊട്ടാത്ത ഓലപ്പടക്കങ്ങൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോവുകയും ഇത് വീണ്ടുമെടുത്ത് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇടതുകൈക്ക് സാരമായ പരിക്കുണ്ട്. വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസൊന്നും രജിസ്റ്റർചെയ്തിട്ടില്ല. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ, സംശയിക്കത്തക്ക ഒന്നുമില്ലെന്നും പടക്കംപൊട്ടിയതാണെന്നും പോലീസ് പറഞ്ഞു.

വില്യാപ്പള്ളിയിൽ നടന്ന സ്‌ഫോടനത്തെ നിസ്സാരവത്കരിക്കാൻ ശ്രമം നടക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു. കുറ്റ്യാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവം യഥാസമയം പോലീസിനെ അറിയിച്ചിട്ടില്ല. ആശുപത്രിയിൽനിന്ന് വിവരം പോലീസിനെ അറിയിക്കാതിരിക്കാനും സമ്മർദമുണ്ടായി. സി.പി.എം. നേതാവുമായി അടുത്തബന്ധമുള്ള വീടാണിതെന്നും ഇവർ ആരോപിച്ചു.

 

BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026
BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026