BREAKING NEWS

നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്, കടകള്‍ തകര്‍ത്തു, പള്ളിയിലേക്ക് ഓടിക്കയറിയും ആക്രമണം, അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സ്കൂൾ കോമ്പൗണ്ടിന് പുറത്തിറങ്ങിയ വിദ്യാർഥികൾ റോഡിലും സമീപത്തെ കടകളിലും കയറി അക്രമം അഴിച്ചുവിടുകയും കടകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു.

സമീപത്തുള്ള പള്ളിയിലേക്ക് കയറിയത് പ്രാർഥനക്കെത്തിയവർക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നാട്ടുകാർ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന്, അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടർ അറിയിച്ചു.

ഇതിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികാരികളെയും അധ്യാപകരെയും വിളിച്ച് ചർച്ച നടത്താനും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തെയും പ്രദേശത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

 

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026