BREAKING NEWS

നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, പ്രേരണയായത് പിപി ദിവ്യയുടെ പ്രസം​ഗം, യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി, ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടി, 82 സാക്ഷികൾ- ദിവ്യയ്ക്കെതിരായ കുറ്റപത്രം ഉടൻ

· · 1 min read
Share: Copied!

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ അന്വേഷണ സംഘം. നവീൻ ബാബുവിൻറേത് ആത്മഹത്യ തന്നെയാണെന്നും പക്ഷെ അതിനു പ്രേരണ പിപി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി എന്ന കുറ്റപത്രത്തിൽ പറയുന്നു.

ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസിൽ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ

അതേസമയം, സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ പിപി ദിവ്യ പ്രതിയായ കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു.

പാർട്ടി അനുഭാവികൾ വേണേൽ ഒരു ചെറുതൊക്കെ അടിച്ചോ കുഴപ്പമില്ല പക്ഷേ… നേതാക്കളോ, പ്രവർത്തകരോ മദ്യപിക്കരുത്!! ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല’- നിലപാടിൽ വിട്ടുവീഴ്ച ചെയ്ത് എംവി ​ഗോവിന്ദൻ

കഴിഞ്ഞ ദിവസം ണവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്തിന് പിന്നാലെ അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വയ്ക്കരുതെന്നും പോരാട്ടം തുടരുമെന്നും ദിവ്യ പ്രതികരിച്ചിരുന്നു. ചിത്രകാരൻ പൊന്ന്യം ചന്ദ്രൻറെ വരികളും വരയുമാണ് പിപി ദിവ്യ ഫേസ്ബുക്കിൽ പങ്കുവച്ചത്. കേസിനെ കുറിച്ചൊന്നും പറയാതെയായിരുന്നു ആ കുറിപ്പ്.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026