BREAKING NEWS

സിപിഐഎം തകര്‍ന്നുവെന്നാണ് വലതുപക്ഷ ശക്തികള്‍ പറഞ്ഞത്, എന്നാല്‍ എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല എല്‍ഡിഎഫ്, യുഡിഎഫിന് തന്നെ അത് സമ്മതിക്കേണ്ടി വന്നു, തെരഞ്ഞെടുപ്പ് വിജയം മതിമറന്ന് ആഹ്ലാദിക്കുന്ന രീതി പാര്‍ട്ടിക്ക് ഇല്ല, പരാജയത്തില്‍ നിരാശപ്പെടുന്ന രീതി പാര്‍ട്ടിക്കില്ലെന്ന് പിണറായി വിജന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം തകര്‍ന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലായെന്നുമാണ് ആഹ്ലാദത്തോടെ വലതുപക്ഷ ശക്തികള്‍ പറഞ്ഞത്. എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല സിപിഐഎമ്മും എല്‍ഡിഎഫും. അത് വലതുപക്ഷശക്തികള്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് വിജയം മതിമറന്ന് ആഹ്ലാദിക്കുന്ന രീതി പാര്‍ട്ടിക്ക് ഇല്ല. എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചിപ്പിക്കുന്നത്. ഫലം പാര്‍ട്ടി പരിശോധിക്കും. വലതുപക്ഷ ശക്തികളുടെ പ്രതീക്ഷയല്ല തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്.

വിപുലീകൃത ജില്ലാകമ്മിറ്റി യോഗം തീരുമാനിക്കുന്ന സമയത്തുള്ള സാഹചര്യമല്ല കമ്മിറ്റി നടക്കുന്ന ദിവസത്തെ സാഹചര്യമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ കറണ്ട് കട്ട് പുതുമയല്ലാതെയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലോഡ് ഷെഡിംഗ് ഉണ്ടാകുന്നില്ല. യുഡിഎഫ് വരുമ്പോള്‍ ലോഡ് ഷെഡിംഗും തിരിച്ചുവരുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാരണം. ഇത് കേവലം കെടുകാര്യസ്ഥത മാത്രമല്ല. കെഎസ്ഇബിക്ക് വൈദ്യുതി രംഗം കൊണ്ട് നടക്കാന്‍ കഴിയില്ല എന്ന പ്രതീതി സൃഷ്ടിക്കലാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും മാറ്റണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആര് വിചാരിച്ചാലും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാന്‍ കഴിയില്ല. ഇത്രയും വിവാദമായിട്ട് അദ്ദേഹം പദവിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ കേന്ദ്രസര്‍ക്കാര്‍ അത്തരം നിലപാട് സ്വീകരിക്കണം എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026