BREAKING NEWS

ഏക സിവിൽ കോഡ്, പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ… ഇതൊന്നും ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞ ഒരു സർക്കാർ ഇവിടെയുണ്ടായിരുന്നു!! സംസ്ഥാന സർക്കാർ ആർഎസ്എസിന് കീഴ്‌പ്പെടുന്നു, പിഎം ശ്രീയിലൂടെ ഉദ്ദേശിക്കുന്നത് കാവിവത്കരണം- പിണറായി

· · 1 min read
Share: Copied!

ആലപ്പുഴ: സംസ്ഥാന സർക്കാർ ആർഎസ്എസിനു കീഴ്‌പ്പെടുന്നു,അവരുടെ നയങ്ങളാണു നടപ്പിലാക്കുന്നതെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരത്തിലെ പ്രഖ്യാപിത നിലപാടിൽനിന്ന് കോൺഗ്രസ് പിന്നോട്ടുപോയെന്നും പിഎം ശ്രീയിലൂടെ കാവിവത്കരണമാണ് ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആലപ്പുഴയിൽ കർഷക സംഘം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്ത് വർഗീയ അജണ്ടകൾ വിവിധ രൂപങ്ങളിൽ നടപ്പിലാക്കപ്പെടുകയാണ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനവും, പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും കൃത്യമായ അജണ്ടയുടെ ഭാഗമാണ്.

ഇതൊന്നും ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞ സർക്കാർ ഇവിടെയുണ്ടായിരുന്നു. അന്ന് ഇവിടെ എൽഡിഎഫ് സർക്കാരായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് ആർഎസ്എസ്. അജണ്ടകൾക്ക് പൂർണ്ണമായി കീഴ്‌പ്പെടുന്ന നിലപാടാണ് കാണുന്നത്.’ അതുകൊണ്ടുതന്നെ ബിജെപിയുടെ നയങ്ങൾ നടപ്പാക്കുന്ന സർക്കാരാണോ ഇതെന്ന സംശയം ചുരുങ്ങിയ നാളുകളിലെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ചൊല്ലേണ്ടതുള്ളൂ എന്ന് ഭരണഘടനാ അസംബ്ലിയും മതനിരപേക്ഷ ശക്തികളും തീരുമാനിച്ചിരുന്നതാണ്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലിയത് ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണെന്നും പിണറായി കുറ്റപ്പെടുത്തി

‘സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ച ഏക സംസ്ഥാനവും കേരളമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതിനെ തുടർന്നാണ് പിന്നീട് ആ തീരുമാനത്തിൽ നിന്നും പിന്മാറിയത്.’ ആർഎസ്എസ് നയങ്ങൾ സംസ്ഥാനത്ത് വീണ്ടും വീണ്ടും ആവർത്തിക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.

BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026