BREAKING NEWS

കീമിനെ പറ്റി ചോദിച്ചപ്പോൾ ‘കുരുപൊട്ടി’ മന്ത്രി ടീച്ചർ…!! എല്ലാം നിങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയില്ല; വല്യ കോടതി ആവേണ്ട… നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ…? ക്ഷുഭിതയായി മന്ത്രി ആർ. ബിന്ദു

· · 1 min read
Share: Copied!

കൊച്ചി: എല്ലാ കുട്ടികൾ‌ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു കീം റാങ്ക് പട്ടികയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി ആർ. ബിന്ദു. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. കേരള സിലബസ് പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറയുക എന്ന സ്ഥിതിയുണ്ടായിരുന്നു. അത് മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു.

‘‘കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരത്തിലൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത്’’ – മാധ്യമ പ്രവർത്തകരെ വിമർശിച്ച് ബിന്ദു പറഞ്ഞു.

കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. ആവശ്യത്തിനു എല്ലാം പറഞ്ഞെന്ന് പ്രതികരിച്ച് പോകാൻ ശ്രമിച്ച മന്ത്രിയോട് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ‌ വലിയ കോടതി ആവേണ്ട എന്നായിരുന്നു ക്ഷുഭിതയായി ബിന്ദുവിന്റെ മറുപടി.

രണ്ട് വീണമാരെ കൊണ്ട് പിണറായിക്ക് കഷ്ടകാലം…!! മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപെട്ടേനെ..!! വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കണം.., രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല, ആരോഗ്യ വകുപ്പ് മോർച്ചറിയിലാണെന്നും മുരളീധരൻ

അനുസരണയില്ല, അനുമതിയില്ലാതെ രാത്രി വൈകി പുറത്ത് പോയി, മരുമകളെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ തള്ളി ഭർത്താവിന്റെ മാതാപിതാക്കൾ

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026