BREAKING NEWS

ഭാര്യ പിണങ്ങിപ്പോയ വിരോധം; മക്കൾക്ക് എലിവിഷം നൽകി; ജീവനൊടുക്കാൻ ശ്രമിച്ച പിതാവ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു; കുട്ടികളുടെ നില ​ഗുരുതരം; പ്ലാസ്മയും കരൾ മാറ്റിവയ്ക്കലും വേണ്ടിരുമെന്ന് ഡോക്ടർമാർ

· · 1 min read
Share: Copied!

പെരുമ്പിലാവ്: മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ ചികിത്സയിലായിരുന്ന പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയായ മുത്തു (29)വിനായാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചത്.

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയതിലുള്ള വിരോധത്തിലാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ മുത്തു ശ്രമിച്ചതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് തിപ്പിലശ്ശേരിയിലെ മുക്കിലപ്പീടികയിൽ താമസിക്കുന്ന മുത്തുവിന്റെ സഹോദരിയുടെ വീട്ടിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തി.

കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനിടെയാണ് മുത്തു മക്കളായ ഏഴുവയസ്സുകാരി റിത്വികയ്ക്കും ആറുവയസ്സുകാരൻ റിത്വിനും പഴച്ചാറിൽ എലിവിഷം കലർത്തി നൽകിയത്. തുടർന്ന് ഇയാളും വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ മൂന്നുപേരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടികളുടെ ആരോഗ്യനില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ. മുരളീധരൻ, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, ശിശുക്ഷേമ വകുപ്പ് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കുട്ടികൾക്ക് പ്ലാസ്മയും കരൾ മാറ്റിവയ്ക്കലും ഉൾപ്പെടെയുള്ള ചികിത്സ ആവശ്യമായി വന്നേക്കാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ചികിത്സയിലായിരുന്ന മുത്തു കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, മുത്തുവിന്റെ ഇളയ മകൻ നിലവിൽ അമ്മയുടെ സംരക്ഷണത്തിലാണ്.

‘കുട്ടികളുടെ ബാഗുകൾ തുറന്ന് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മിഷന്റെ നിർദേശം പിൻവലിക്കണം; മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും; ന​ഗരസഭകൾ തോറും പ്രത്യേക കൺട്രോൾ റൂമുകൾ ; കേന്ദ്രം പിന്തുണ അറിയിച്ചിട്ടുണ്ട്‘- ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026