BREAKING NEWS

ര‍ഞ്ജിത കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്കു പുറപ്പെട്ടത് ഇന്നലെ, യുകെയിലേക്കുള്ള യാത്ര മരണം കവർന്നു

· · 1 min read
Share: Copied!

പത്തനംതിട്ട: ഏറെ പ്രതീക്ഷകളുമായി യുകെയിലേക്ക് യാത്ര തിരിച്ച രഞ്ജിതയുടെ  യാത്ര പാതിവഴിയിൽ മരണം കവർന്നു. അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സ് കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർ. നായരും (39). ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതയ്‌ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം.

ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂടാതെ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും അപകടത്തിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 400 വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ മെസ് ഹാളിനു മുകളിലേക്കായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.

വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി 5 വിദ്യാർഥികൾ മരിച്ചു, 20 പേർക്കു ​ഗുരുതര പരുക്ക്, കൂടുതൽ പേരുമുണ്ടായിരുന്നത് മെസ് ഹാളിൽ

രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാനാപകടം, ഒരാളെ പോലും രക്ഷപെടുക്കാനായില്ല, 242 പേരും മരണപ്പെട്ടു, മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും,

BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026
BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026