BREAKING NEWS

ടിപി വധക്കേസ് പ്രതികൾക്ക് നാടും ജയിലും ഒരുപോലെ!! ടികെ രജീഷിന് വീണ്ടും പരോൾ, മൂന്ന് മാസത്തിനിടെ രജീഷിന് പരോൾ ലഭിക്കുന്നത് രണ്ടാം തവണ, ആയുർവേദ ചികിത്സയുടെ പേരിൽ ഒരു മാസത്തെ പരോൾ കഴിഞ്ഞെത്തിയത് ഈ മാസം 7ന്, പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

· · 1 min read
Share: Copied!

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് നാലാം പ്രതി ടികെ രജീഷിന് വീണ്ടും പരോൾ അനുവദിച്ച് ഉത്തരവ്. ഇത്തവണ 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളാണിത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുർവേദ ചികിത്സയുടെ പേരിൽ പരോളിലിറങ്ങിയ പ്രതി ഈ മാസം ഏഴിനാണ് ജയിലിൽ തിരിച്ചെത്തിയത്. ഇങ്ങനെയിരിക്കെയാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്. എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത് എന്നതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈക്കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കാൻ രജീഷിന് വിലക്കുള്ളതുകൊണ്ടാണിത്.

കുടുംബ വഴക്കിനിടെ ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി കാട് കയറി, ചെന്നുപെട്ടത് കടന്നലുകൾക്ക് മുന്നിൽ, അറഞ്ചം പുറഞ്ചം കുത്തുകിട്ടിയതോടെ കാടിറങ്ങി, കടന്നൽ കുത്തേറ്റ വെട്ടുകേസ് പ്രതി കോട്ടയം മെഡിക്കൽ കോളേജിൽ

BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026