BREAKING NEWS

മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍

· · 1 min read
Share: Copied!

കോഴഞ്ചേരി: കൈക്കൂലിക്കേസില്‍ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍. അയിരൂര്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീനെ(50)യാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 5000 രൂപയും പിടിച്ചെടുത്തു. സ്റ്റേജ്‌ ഷോകളിലടക്കം സജീവമായിരുന്നു ഇയാള്‍. വെണ്‍മണി സ്വദേശിയായ മത്സ്യവ്യാപാരിയാണ് പരാതിക്കാരന്‍. അയിരൂര്‍ പഞ്ചായത്തിലെ തടിയൂരില്‍ മറ്റൊരാള്‍ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഇയാള്‍ ഏറ്റെടുത്തിരുന്നു. പഴയ ആളുടെ പേരിലുള്ള ലൈസന്‍സ് സ്വന്തം പേരിലേക്ക് മാറ്റുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കിയില്ല.

ഒക്ടോബർ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കടയിലെത്തി ലൈസന്‍സ് ആവശ്യപ്പെടുകയും ലൈസന്‍സ് മാറ്റിക്കിട്ടാന്‍ അപേക്ഷ കൊടുത്തിട്ട് ലഭിച്ചില്ലെന്ന് പറഞ്ഞതോടെ ഓഫീസിലെത്താന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് താജുദ്ദീന്‍ 20,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 8000 രൂപ തന്നാല്‍ പിഴയില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്നും പിന്നീടത് 5000 രൂപയാക്കി കുറക്കുകയുമായിരുന്നു. വ്യാപാരി പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ ഇയാളെ കുടുക്കാനുള്ള വലവിരിക്കുകയായിരുന്നു.

മഷി പുരട്ടിയ 5000 രൂപ വിജിലന്‍സ് സംഘം വ്യാപാരിക്ക് നല്‍കുകയും താജുദ്ദീന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി താജുദ്ദീന് പണം നല്‍കി. ഈ സമയത്ത് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെയാണ് കേസില്‍ പിടയിലായത്.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026