BREAKING NEWS

ഭരണമല്ല, ആത്മാഭിമാനമാണ് വലുത്!! പാല ന​ഗരസഭയിൽ പുളിക്കക്കണ്ടം കുടുംബ ഭരണത്തിന് അന്ത്യം കുറിക്കാൻ കോൺ​ഗ്രസ്, പിന്തുണ പിൻവലിച്ച് പ്രമേയം പാസാക്കി

· · 1 min read
Share: Copied!

പാലാ: ഭരണം കയ്യേറി മാസങ്ങൾക്കുള്ളിൽ യുഡിഎഫ്– സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്. നഗരസഭയിൽ സ്വതന്ത്രരായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കുന്ന പ്രമേയം കോൺഗ്രസ് പാസാക്കി. കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഭരണമല്ല, ആത്മാഭിമാനം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം നഗരസഭയുടെ കൊട്ടാരമറ്റം ബസ്‌സ്റ്റാൻഡ്‌ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് നഗരസഭയിൽ ഭരണമുന്നണിയിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ഭരണമുന്നണിയിലെ സ്വതന്ത്ര അംഗങ്ങളായ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടതുപക്ഷ നീക്കത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. പിന്നീട് ഈ വിഷയം ചർച്ച ചെയ്ത കൗൺസിൽ യോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി ഭരണത്തിൽ യോജിപ്പിനില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ പറയുകയും ചെയ്തിരുന്നു.

അതേസമയം ഇതോടെ പാലാ ന​ഗരസഭ ഭരണ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. നഗരസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. തുടർന്ന് ചെയർപേഴ്‌സൺ സ്ഥാനം ആദ്യ ടേമിൽ ദിയയ്ക്ക് നൽകുകയായിരുന്നു.

26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയിൽ യുഡിഎഫ് ഭരണം പിടിച്ചത്. പക്ഷെ ഭരണത്തിലേറിയതുമുതൽ പുളിക്കക്കണ്ടത്തിന്റെ കുടുംബ വാഴ്ചയാണ് നടക്കുന്നതെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ഇതിനിടെ അം​ഗങ്ങൾക്കെതിരെ മോഷണ ആരോപണവുമായി ദിയ രം​ഗത്തെത്തിയതോടെ പ്രശ്നങ്ങൾ വഷളാവുകയായിരുന്നു. തുടർന്ന് മാണി സി കാപ്പൻ അടക്കമുള്ള നേതാക്കൾ രം​ഗത്തെത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

‘നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണം;തികച്ചും ന്യായമായ ആവശ്യമാണത്‘: വിഎം സുധീരൻ; ‘ലീ‍‍ഡറെപോലുള്ള നേതാക്കൾ ഇക്കാലത്ത് ഇല്ലയെന്നത് ദൗർഭാ​ഗ്യം‘

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026