BREAKING NEWS

യാത്ര നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരേപ്പോലെ… ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കാൻ വിദഗ്ധർ, അത്യാധുനിക ആയുധങ്ങൾ അനായാസേന ഉപയോ​ഗിക്കും, ഇന്ത്യയിടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിൽ ഭദ്രം!! മുംബൈ സ്ഫോടനം മുതൽ പഹൽഗാം ഭീകരാക്രമണം വരെ പങ്ക്…ഇന്ത്യയെ തകർക്കാൻ മാത്രം പ്രത്യേക പാക്ക് സംഘം… ‘എസ്1’ യൂണിറ്റ്

· · 1 min read
Share: Copied!

ന്യൂഡൽഹി∙ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയെ തകർക്കാനുമായി മാത്രം പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവിസസ് ഇന്റലിജൻസ്) കീഴിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ‘എസ്1’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂണിറ്റ് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ട്. 1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ പഹൽഗാം ഭീകരാക്രമണത്തിൽ വരെ പങ്കുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതിനായാണ് ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നത്. ‘സബ്​വേർഷൻ’ എന്നതിന്റെ ചുരുക്കപ്പേരായാണ് എസ് ഉപയോഗിക്കുന്നത്. പാക് സൈന്യത്തിലെ ഒരു കേണലാണ് എസ്1 യൂണിറ്റിന്റെ തലവനാകുക. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫിസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ‘ഗാസി1’, ‘ഗാസി2’ എന്നിങ്ങനെയാണ് ഇവരുടെ കോഡ് നെയിമുകൾ എന്ന് എൻഡിടി റിപ്പോർട്ടിൽ പറയുന്നു. ഇസ്​ലാമാബാദിലാണ് ‘എസ്1’ യൂണിറ്റിന്റെ ആസ്ഥാനം. മയക്കുമരുന്ന് വ്യാപാരത്തിലൂടെയുള്ള പണമാണ് ഇവർ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.

അതേപോലെ ബോംബുകൾ ഉൾപ്പെടെ എല്ലാവിധ സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ് ‘എസ്1’ യൂണിറ്റിലെ അംഗങ്ങൾ. വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പ്രാവീണ്യമുള്ളവരാണ്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും മാപ്പ് സംഘത്തിന്റെ കയ്യിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 25 വർഷമായി ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾക്ക് ഈയടുത്ത് മാത്രമാണ് ‘എസ്1’ യൂണിറ്റിന്റെ എല്ലാവിധ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിശദമായ വിവരം ലഭിക്കുന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക മുഖ്യലക്ഷ്യമാക്കിയ സംഘത്തിന് പാക്കിസ്ഥാനിലെ എല്ലാ ഭീകരസംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ട്.

ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ പരിശീലന ക്യാമ്പുകളിൽ ‘എസ്1’ യൂണിറ്റ് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. നീണ്ട താടിയും ഗ്രാമീണ വേഷവുമായി സാധാരണക്കാരായാണ് ഇവർ പങ്കെടുക്കാറ്. വളരെ രഹസ്യമായുള്ള പ്രവർത്തനങ്ങളായതിനാൽ തങ്ങൾക്കു പരിശീലനം നൽകുന്നത് ഐഎസ്ഐയുടെ കീഴിലുള്ളവരാണെന്ന് തീവ്രവാദ സംഘങ്ങളിലുള്ളവർ പോലും അറിയാറില്ല. രണ്ടു ദശാബ്ദത്തിനിടെ ‘എസ്1’ യൂണിറ്റ് ആയിരക്കണക്കിന് ഭീകരർക്ക് പരിശീലനം നൽകിയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എൻഡിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026