BREAKING NEWS

ഇസ്രയേല്‍ ‘മനുഷ്യരാശിയുടെ ശാപം’, ഈ ‘കാൻസർ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ’… ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ, ഇസ്രയേല്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് പാക് പ്രതിരോധ മന്ത്രി, ഇത് പാകിസ്ഥാന്റെ നാശത്തിനായുള്ള ആഹ്വാനമാണെന്ന് നെതന്യാഹു

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്:  ലബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫിസ് പറഞ്ഞു. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. ‘‘ഇസ്രയേൽ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ.

രക്തച്ചൊരിച്ചിൽ തടസ്സമില്ലാതെ തുടരുന്നു. ഈ ‘കാൻസർ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ’’–ഖ്വാജ ആസിഫ് പറഞ്ഞു. സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഇതെന്നു ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പറ‍ഞ്ഞു. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാറും പാക്കിസ്ഥാൻ നേതൃത്വത്തെ പരസ്യമായി ശാസിച്ചു. ഇസ്രയേലിനെ ‘കാൻസർ’ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ നാശത്തിനായുള്ള ആഹ്വാനമാണെന്നും, തങ്ങളെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികളെ ഇസ്രയേൽ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോകം ഉറ്റുനോക്കുന്ന യുഎസ്–ഇറാൻ ചർച്ച നാളെ പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാവേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ 3 കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് ലോക് ഡൗണും പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലാണു യുഎസ് സംഘം.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026