Social icon element need JNews Essential plugin to be activated.
ആദ്യം പതറാതെ അവർ പിടിച്ചു നിന്നു, നിമിഷങ്ങൾ കഴിയും തോറും അവർ നിസ്സഹായരായി, ഒടുവിൽ കൺമുന്നിൽ സ്വന്തം സഹോദരനും ബന്ധുവും മരണത്തിനു കീഴടങ്ങുന്നത് കണ്ട് അലറി വിളിച്ച് കരഞ്ഞു … തണുത്തുറഞ്ഞ ബെറിംഗ് കടലിന്റെ നടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകയറാൻ ആ 15 കാരന് കടൽച്ചുഴികളോട് മല്ലിടേണ്ടി വന്നത് 62 മണിക്കൂർ
കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും  ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോ​ഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം

കളി കാര്യമായി, വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിച്ചു, പിന്നാലെ കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം

മലപ്പുറം: സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ്‌ അഫ്നാസ് (11) ആണ് അബദ്ധത്തിൽ ...

തലശ്ശേരിയിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി;  തിരച്ചിൽ

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തെ സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയോടെയാണ് പെൺകുട്ടികളെ കാണാതായതെന്നാണ് വിവരം. ദിയ മുകുന്ദൻ, റിതിന, ഭാവന, ...

‘പെട്ടെന്ന് പരിഹാരം കാണാനാവില്ല; എല്ലാത്തിനും കാരണം മുൻ സർക്കാർ; ദീർഘകാല പദ്ധതികൾ കൊണ്ടുവരേണ്ടിയിരിക്കുന്നു’;വൈദ്യുതി പ്രതിസന്ധിക്ക് അതിരപ്പിള്ളി ഉൾപ്പെടെ പദ്ധതികൾ ആലോചിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി വിഷയത്തില്‍ ജനങ്ങളല്ല സര്‍ക്കാരിനെ പരിഹസിക്കുന്നത്, രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ദുഷ് പ്രചരണമാണ് നടക്കുന്നത്, ചില ചാനലുകളും പത്രങ്ങളും കാര്യങ്ങള്‍ വളച്ചൊടിച്ചു, പത്തുവർഷംകൊണ്ട് സാധിക്കാത്ത കാര്യങ്ങൾ മൂന്നുമാസംകൊണ്ട് ഉണ്ടാക്കേണ്ടതാണെന്ന് എങ്ങനെ പറയും- സണ്ണി ജോസഫ്

തിരുവനന്തപുരം: നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് മുൻ സർക്കാരിന്റെ വീഴ്ചകളും കാരണമാണെന്ന് വകുപ്പുമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർക്കാർ സാധ്യമായ എല്ലാ ...

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ പരിശോധന; 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടികൂടി  കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് പരിശോധന. പോലീസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു.  വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് എക്സൈസ് വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചു.  കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിക്ക് സ്വന്തം കൈവശം സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധിയേക്കാൾ വളരെ കൂടുതലാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം വ്യക്തിക്ക് കൈവശം വെക്കാവുന്ന നിയമപരമായ പരിധി മൂന്ന് ലിറ്ററാണ്. വൈനിന് മൂന്നര ലിറ്ററാണ് പരിധി. ബിയർ, കള്ള്, മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന മദ്യങ്ങൾ ഉൾപ്പെടെ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ ചില സാഹചര്യങ്ങളിൽ നിയമപരമായ അനുമതിയുണ്ടെങ്കിലും, പരിശോധനയിൽ ഇതിലും അധികം മദ്യമാണ് കണ്ടെത്തിയത്.  പിടിച്ചെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.  പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ എക്സൈസ് സംഘം സ്ഥലത്തുവെച്ചുതന്നെ തുടരുകയാണ്. സംഭവത്തിൽ മഹസർ തയ്യാറാക്കുന്നതടക്കമുള്ള നിയമനടപടികളും പുരോഗമിക്കുകയാണ്.  അതിനിടെ, ഫുട്ബോൾ സ്പോൺസർ തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചുവെന്നാണ് എഫ്ഐആറിലെ ആരോപണം.

കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് പരിശോധന. പോലീസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും ...

Page 82 of 4217 1 81 82 83 4,217