കശ്മീർ: തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖാർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്....
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ വീടുകളിലെത്തി ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നു ബന്ധുക്കൾ...
ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...
കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...
കൊച്ചി: ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്. ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നതിനിടെ ആണ് നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....
കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...
കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുഖേന വാണിജ്യ വാഹനങ്ങൾക്ക് ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഒപ്പുവെച്ചു. ടാറ്റയുടെ ചെറുതും, ഭാരം കുറഞ്ഞതുമായ വാണിജ്യ വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇസാഫ് ബാങ്കിലൂടെ ഫിനാൻസ് സൗകര്യം ലഭിക്കുക.
കാലക്രമേണ,...