ശ്രീനഗർ: കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നത് ഉൾപ്പെടെ കൈനിറയെ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിൽ തിരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. അധികാരത്തിൽ എത്തിയാൽ കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ. എല്ലാ കുടുംബങ്ങൾക്കും വർഷം ഏഴു ലക്ഷം രൂപ...
കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു...
ബംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ഷിരൂരിലെത്തിച്ചു. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ ആണ് എത്തിച്ചിരിക്കുന്നത്. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ...
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നാണ് വിജിലൻസ് തീരുമാനം. പ്രാഥമിക...
കോഴിക്കോട്: സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയും മറ്റു വിദ്യാർഥികളെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് വടകരയിൽ അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടിൽ വന്ന തുക ഭോപ്പാലിലെ പല വ്യക്തികളിൽനിന്നും ഓൺലൈൻ തട്ടിപ്പു...
താമരശ്ശേരി: കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.
യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കുന്നതിനു...
തിരുവനന്തപുരം: കൊല്ലം മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അപകടത്തിനു ശേഷമാണ് കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കിയത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കെഎൽ 23 ക്യൂ 9347 എന്ന കാറിടിച്ചാണു...