BREAKING NEWS

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കു ഒന്നും ഭയക്കാനില്ല, പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും!! അന്വേഷണം പ്രഖ്യാപിച്ചത് പൊതുസമൂഹം ചർച്ച ചെയ്യും- മുഹമ്മദ് റിയാസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും, അതേസമയം കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തതിനെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും ഒരു തെറ്റും ചെയ്യാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തതെന്നും തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ആളുകളെ ഭയപ്പെടുത്തിയും മറ്റും പല തരത്തിലുമാണ് ഇഡി മൊഴിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ പല ഇടങ്ങളിലും ഇഡി അന്വേഷണം, മൊഴിയെടുക്കുന്ന രീതി ഇതൊക്കെ ബിജെപി ഇതര രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ട്. ഇതിൽ മുൻപന്തിയിൽ നിന്ന രാഷ്ട്രീയപ്പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി ക്രൈം​ബ്രാഞ്ച് എസ്ഐടിക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി സതീശനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ചെന്നിത്തല നിർദേശം നൽകിയത്. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം ലഭിച്ചിട്ടുണ്ട്.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026