BREAKING NEWS

പി.പി. ദിവ്യയക്ക് നവീൻ ബാബു കേസുമായി ബന്ധപ്പെട്ട രേഖ കൈമാറണം; ഹൈക്കോടതിയുടെ നിർദേശം..!! ഇതോടെ മഞ്ജുഷ നൽകിയ രേഖകൾ കുറ്റാരോപിതയായ ദിവ്യയുടെ കയ്യിലെത്തും…

· · 1 min read
Share: Copied!

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകൾ കേസിലെ കുറ്റാരോപിത പി.പി. ദിവ്യയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്‍ജുഷ ഹർജിക്കൊപ്പം നൽകിയ രേഖകളാണ് കൈമാറേണ്ടത്. സാക്ഷ്യപ്പെടുത്തിയ രേഖകൾ കൈമാറാൻ റജിസ്ട്രിക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശം നൽകി. ദിവ്യ നൽകിയ ഉപഹർജിയിലാണ് നടപടി. നേരത്തെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിരസിച്ചിരുന്നു.

നരഹത്യ സാധ്യത മുൻനിർത്തി നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം നടത്തുന്നില്ലെന്നും നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എന്നുമായിരുന്നു മഞ്ജുഷ സമർപ്പിച്ച അപ്പീലിൽ പറഞ്ഞിരുന്നത്. കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്നത് എസ്ഐടി അന്വേഷിക്കുന്നില്ല. നിലവിലെ അന്വേഷണം തെറ്റായ ദിശയിലാണെന്നും അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ട പി.പി. ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും അപ്പീലിൽ ആരോപിച്ചിരുന്നു. വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നും അപ്പീലിൽ പറഞ്ഞിരുന്നു. എന്നാൽ നരഹത്യ സാധ്യത അടക്കം അന്വേഷിക്കാൻ തയാറാണെന്ന സർക്കാർ വാദം അംഗീകരിച്ചു കൊണ്ട് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

ADM Naveen Babu’s death: The Kerala High Court ordered the release of documents to the accused, P.P. Divya.
Kerala News ADM Naveen Babu Death High Court PP Divya Latest News

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026