BREAKING NEWS

ബാധയൊഴിപ്പിക്കാനെത്തിയ രണ്ടു പൂജാരിമാരും ഭാര്യയും മകനുമുൾപ്പെ‌ടെ നാലുപേരെ വെടിവച്ചുകൊന്നു, മറ്റു രണ്ടു മക്കളെ ബന്ദികളാക്കി!! അനുനയനത്തിനു ശ്രമിച്ച പോലീസിനു നേരെയും വെടിയുതിർത്തു, പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

അസംഗഢ്: ഉത്തർപ്രദേശിലെ അസംഗഢിൽ ഭാര്യയെയും മകനെയും രണ്ട് പൂജാരിയേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് മക്കളെ വീട്ടിനുള്ളിൽ ബന്ദികളാക്കിയ യുവാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എട്ട് മണിക്കൂർ നീണ്ട പൊലീസ് ഉപരോധത്തിനൊടുവിലാണ് പ്രതിയായ അർവിന്ദ് സിങ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഇയാളുടെ 10 വയസുള്ള മകനും പിന്നീട് മരിച്ചു. രണ്ട് പെൺമക്കളെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് അസംഗഢിലെ ശംഭുപൂർ ഗ്രാമത്തിൽ സംഭവം നടന്നത്. അർവിന്ദ് സിങ്ങിന്റെ വീട്ടിൽ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട പൂജ നടക്കുന്നതിനിടെയാണ് ഇയാൾ സ്ഥലത്തെത്തിയത്. പൂജയ്ക്കായി എത്തിയ പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് തർക്കമുണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം. പിന്നാലെ അർവിന്ദ് വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പിൽ അർവിന്ദിന്റെ ഭാര്യ ബബിതയും രണ്ട് പൂജാരിമാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട പുരോഹിതരിൽ ഒരാളെ മഹേന്ദ്ര പാഠക് എന്നാണു തിരിച്ചറിഞ്ഞത്. പൂജയിൽ പങ്കെടുത്തിരുന്ന മറ്റ് രണ്ട് രണ്ടു വെടിവയ്പിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് അർവിന്ദ് തന്റെ മൂന്ന് മക്കളെയും കൂട്ടി വീട്ടിനുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഇയാളുടെ കൈവശം തോക്കുകളും ഉണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് വീട് വളഞ്ഞതോടെ എട്ട് മണിക്കൂർ നീണ്ടുനിന്ന ഉപരോധത്തിന് തുടക്കമായി. കുട്ടികളെ വിട്ടയച്ച് കീഴടങ്ങണമെന്ന് പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും അർവിന്ദ് വഴങ്ങിയില്ല.

കുട്ടികളുടെ പിതാവിനെ അനുനയിപ്പിച്ച് സുരക്ഷിതമായി പുറത്തുവരാൻ പ്രേരിപ്പിക്കാൻ പോലീസ് കുടുംബാംഗങ്ങളുടെ സഹായവും തേടി. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും വെടിവയ്ക്കുമെന്ന് അർവിന്ദ് ഭീഷണിപ്പെടുത്തിയതായി അസംഗഢ് എസ്എസ്പി അനിൽ കുമാർ പറഞ്ഞു.

ഇതിനിടെ വീടിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി. അർവിന്ദ് തന്റെ 10 വയസുള്ള മകനെ വെടിവച്ചതായി പോലീസ് കണ്ടെത്തി. ഇതോടെ കുട്ടികളെ രക്ഷിക്കാനുള്ള നടപടിയുമായി പോലീസ് മുന്നോട്ടുപോയി. സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും ഉപയോഗിച്ചാണ് പോലീസ് വീടിനുള്ളിലേക്ക് നീങ്ങിയത്.

പോലീസ് സംഘം അടുത്തെത്തിയതോടെ അർവിന്ദ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തു. റിവോൾവറിലെ ആറ് വെടിയുണ്ടകളും ഇയാൾ പോലീസിന് നേരെ പ്രയോഗിച്ചതായി അധികൃതർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആത്മരക്ഷയ്ക്കുമായി പോലീസ് തിരിച്ചും വെടിയുതിർത്തു.

വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ അർവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വെടിയേറ്റ മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കുട്ടി മരിച്ചു. രണ്ട് പെൺമക്കളെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർവിന്ദിന്റെ ഭാര്യയുടെയും കൊല്ലപ്പെട്ട രണ്ട് പുരോഹിതരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷീണിച്ചാൽ മതിയെന്നാണ് സര്‍ക്കാരിനുള്ളത്, മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു, ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു, ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്?? ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളി- തോമസ് ഐസക്

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026