BREAKING NEWS

ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷീണിച്ചാൽ മതിയെന്നാണ് സര്‍ക്കാരിനുള്ളത്, മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു, ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു, ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്?? ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളി- തോമസ് ഐസക്

· · 1 min read
Share: Copied!

തൃശൂർ: സതീശന്‍ സര്‍ക്കാര്‍ ഇഡിക്ക് ഒപ്പം, ബിജെപി വളര്‍ന്ന് എല്‍ഡിഎഫ് തളര്‍ന്നാല്‍ രാഷ്ട്രീയമായി നേട്ടമാകും എന്ന ചിന്തയിലാണ് സര്‍ക്കാരെന്ന് തോമസ് ഐസക്. മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു. ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു. ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്. ആരെല്ലാമാണ് സ്പോൺസർ ചെയ്തത്. ഇതിനെല്ലാം അനുമതി നൽകപ്പെട്ടത് പരിശോധിക്കപ്പെടണം. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളി.

പിണറായി വിജയനെതിരായ ഇ ഡി കേസ്, സർക്കാരിന് വിവേചന അധികാരം ഉണ്ട്. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ആയുധം എന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. കേരളത്തിൽ കോൺഗ്രസ് ബിജെപി ഡീൽ നടക്കുന്നു. ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷീണിച്ചാൽ മതി എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സങ്കുചിതം ആയിട്ടുള്ള രാഷ്ട്രീയ കൈകാര്യം ചെയ്യലാണ് നടക്കുന്നത്.

ലോക കേരളസഭ പിരിച്ചുവിടും എന്ന സതീശന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. എന്ത് ധൂർത്താണ് നടക്കുന്നത്. രണ്ടു കോടി രൂപയാണ് വലിയ ധൂർത്തായി പെരുപ്പിച്ചു കാണിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ പലതും പറഞ്ഞിട്ടുണ്ടാകും. എന്നുവച്ച് നല്ല കാര്യങ്ങൾ എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026