BREAKING NEWS

കൂടം മുട്ടിയാൽ കീടം തെറിക്കും, കൊല്ലന്റെ ആലയിൽ നിന്ന് തെറിക്കുന്ന കീടങ്ങൾ ഉപയോഗിച്ച് ആയുധം ഉണ്ടാക്കാൻ സാധിക്കുമോ? ടി.കെ ഗോവിന്ദൻ, പി. കുഞ്ഞികൃഷ്ണൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് വിട്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം!! പോരായ്മ ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണം- പി. ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: സ്വയം പരിശോധിക്കേണ്ട പോരായ്മകൾ പാർട്ടിക്കകത്തുതന്നെ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് പി. ജയരാജൻ. കുറെയൊക്കെ പരിശോധിച്ചു, പരസ്യമായി പറയേണ്ടത് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷം ഉയർന്നുവരുമെന്നും പി. ജയരാജൻ പറഞ്ഞു.

അതുപോലെ ടി.കെ ഗോവിന്ദൻ, പി. കുഞ്ഞികൃഷ്ണൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽ നിന്ന് വിട്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും പി. ജയരാജൻ പറഞ്ഞു. ദീർഘകാലം പരിചയമുള്ള കേഡർമാർ ശത്രുക്കൾക്കൊപ്പം ചേർന്നു. കൂടം മുട്ടിയാൽ കീടം തെറിക്കും. കൊല്ലന്റെ ആലയിൽ നിന്ന് തെറിക്കുന്ന കീടങ്ങൾ ഉപയോഗിച്ച് ആയുധം ഉണ്ടാക്കാൻ സാധിക്കുമോ? സിപിഎമ്മിൽ പോരായ്മ ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജയരാജൻ വ്യക്തമാക്കി.

അതിനുള്ള ജനാധിപത്യ സംവിധാനവും സിപിഎം നേതൃത്വവുമുണ്ട്. അതിനുപകരം സിപിഎമ്മിനെ തകർക്കാൻ ആഗ്രഹിക്കുന്ന വിരുദ്ധ ശക്തികളോടൊപ്പം ചേർന്ന് പാർട്ടിയെ കടന്നാക്രമിക്കുന്ന തെറ്റിലേക്കാണ് ഇവർ പോയിട്ടുള്ളത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞുവച്ചു.

അതേസമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെയുള്ള സൈബർ ആക്രമണത്തിലും പി. ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന്റെ നേതാവായതുകൊണ്ടാണ് ഇത്തരത്തിലുള്ള കടന്നാക്രമം ഉണ്ടാകുന്നത്. ഇന്ന് രാഗേഷ്, ഇന്നലെ വേറൊരാൾ, മിനിഞ്ഞാന്ന് വേറെയാൾ എന്ന നിലയിലുള്ള സൈബറാക്രമണം. ചിലർ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം തലപ്പത്തുള്ള നേതാക്കളാണെന്ന വ്യാഖ്യാനമുണ്ടാക്കിയെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള ഏറ്റുമുട്ടലിനെ ഒരു യുദ്ധം എന്നുവിളിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല, അതു വെറും ചെറു കിഴങ്ങാണ്!! വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കും- ഭീഷണിമുഴക്കി ട്രംപ്!! പിന്നാലെ യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026