BREAKING NEWS

ഇറാനുമായുള്ള ഏറ്റുമുട്ടലിനെ ഒരു യുദ്ധം എന്നുവിളിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല, അതു വെറും ചെറു കിഴങ്ങാണ്!! വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കും- ഭീഷണിമുഴക്കി ട്രംപ്!! പിന്നാലെ യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വെറും കിഴങ്ങാണെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും യുഎസും തമ്മിൽ നടക്കുന്ന സംഘർഷത്തെ യുദ്ധം എന്നുവിളിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പ്രതികരണവുമെത്തിയത്.

‘‘ഇറാനുമായുള്ള ഏറ്റുമുട്ടലിനെ യുദ്ധം എന്നു വിളിക്കാൻ താനും ആഗ്രഹിക്കുന്നില്ല. അതു ഞങ്ങൾക്ക് വെറും ചെറിയ കിഴങ്ങാണ്. വെനസ്വേലയിൽ ഞങ്ങളത് ചെയ്തു. ഇപ്പോൾ ഇറാനിലും ചെയ്തു’’ – ട്രംപ് പറഞ്ഞു. അതേസമയം, ഇറാൻ വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ യുഎസ് ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കുമെന്ന് ട്രംപ് മുന്നിറിയിപ്പ് നൽകിയത് ക്രൂഡോയിൽ വില കൂടാനിടയാക്കി. ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം.

ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ (ആണവായുധം നിർമിക്കാൻ ആവശ്യമായ റേഡിയോ ആക്ടീവ് ഇന്ധനം ആവശ്യത്തിന് സാന്ദ്രതയിൽ വേർതിരിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നത്) മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ഇറാനുമായുള്ള സംഘർഷം വൈകാതെ തീരുമെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ക്രൂഡോയിൽ വില അതോടെ വെറും 40 ഡോളറിലേക്ക് തകർന്നടിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ട്രംപിന്റെ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമണ ഭീഷണിക്ക് പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുകയറുകയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില 96 ഡോളർ കടന്നു. യുഎസ് ക്രൂഡ് വില 91.48 ഡോളറും. ഇതിനിടെ, യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ റിപ്പോർട്ടുകളും പുറത്തുവന്നു. ഗാലന് 3.71 ഡോളറിൽ നിന്ന് 5.85 ഡോളറായാണ് വർധിച്ചത്.

” താന്‍ പറയുന്നത് അനുസരിച്ചാല്‍ ജീവിതത്തില്‍ മുന്നേറും”, വീഡിയോ കോള്‍ വഴി നഗ്ന പൂജ, പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, കനേഡിയന്‍ യുവതിയുടെ പരാതിയില്‍ ജ്യോത്സ്യന്‍ അറസ്റ്റില്‍

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026