BREAKING NEWS

‘കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്ര?; ‘നായാടി മുതൽ നസ്രാണി വരെ’ എന്ന് ബോധപൂർവ്വം പറയുന്നു; മുസ്ലീങ്ങളെ മന:പൂർവ്വം മാറ്റി നിർത്തുന്നു‘ : പി. ജയരാജൻ

· · 1 min read
Share: Copied!

കൊച്ചി: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. എസ്‌എൻഡിപി യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറി സി. കേശവനിൽനിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച ജയരാജൻ, വെള്ളാപ്പള്ളിയുടെ നിലപാടുകളിലെ മാറ്റത്തെയും വിമർശിച്ചു.

മുൻപ് ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ഉയർത്തിയിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ഈ നിലപാടിൽ മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നായാടി മുതൽ നസ്രാണി വരെ’ എന്ന മുദ്രാവാക്യം സംബന്ധിച്ച് ജയരാജൻ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു.

വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്നതിലെ വൈരുധ്യവും ജയരാജൻ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയുടെ പുതിയ മുദ്രാവാക്യം എസ്‌എൻഡിപിയുടെ മുൻകാല നിലപാടുകളിൽനിന്നുള്ള മാറ്റമാണെന്ന വിമർശനമാണ് ജയരാജൻ ഉന്നയിക്കുന്നത്. വെള്ളാപ്പള്ളി നേരത്തെ ‘നായാടി മുതൽ നസ്രാണി വരെ’ എന്ന ഐക്യമാണ് എസ്‌എൻഡിപിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

തൃണമൂൽ കോൺ​ഗ്രസിനു നേരെയുള്ള ആക്രമണം കൃത്രിമമായി സൃഷ്ടിക്കുന്നതോ? കൺമുന്നിൽ കണ്ടാൽ വാഹനങ്ങൾക്ക് നേരെ മുട്ടയേറും കല്ലേറും ചീത്തവിളിയും എനിക്ക് ഇപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല- മമത!! ആക്രമണം തൃണമൂൽ സർക്കാരിനും നേതാക്കൾക്കുമെതിരായ ജനരോഷത്തിന്റെ ​ഭാ​ഗം- ബിജെപി, ബാലറ്റ് പേപ്പർ വോട്ടെടുപ്പിലേക്ക് മടങ്ങണം- ഖാർ​ഗെ

 

 

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026