BREAKING NEWS

എസ്എഫ്ഐക്കാരുടെ അമ്മാവനാണോ ഗ്യാനേഷ് കുമാർ?? എന്തിനാണ് ഇത്ര പ്രകോപിതരാകുന്നത്, യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഗുണ്ടാതാവളമാക്കേണ്ട സ്ഥലമല്ല,

· · 1 min read
Share: Copied!

കോഴിക്കോട്: എസ്എഫ്ഐക്കാരുടെ അമ്മാവനാണോ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ എന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. തിരുവനന്തപുരത്തുണ്ടായ സംഘർഷത്തെക്കുറിച്ച് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശവ്യാപകമായി രാജ്യത്തെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് തെരുവിൽ വന്നത്. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ച് ഒരു പ്രകടനം പോകുമ്പോൾ അതിലേക്ക് കല്ലെറിയാൻ എസ്എഫ്ഐക്കാരുടെ അമ്മാവനാണോ ഗ്യാനേഷ് കുമാർ? പിണറായി വിജയനെതിരെയോ എസ്എഫ്ഐക്കെതിരെയോ പ്രകടനം നടക്കുമ്പോൾ പ്രകോപനം ഉണ്ടാകുക സ്വാഭാവികമാണ്.

എന്നാൽ ഗ്യാനേഷ് കുമാറിനെതിരെ ഒരു പ്രകടനം പോകുമ്പോൾ എസ്എഫ്ഐക്ക് എന്താണ് പ്രകോപനം. എന്തിനാണ് അതിലേക്ക് കല്ലെറിയുന്നതെന്നും വിഷ്ണുനാഥ് ചോദിച്ചു.
യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇത്തരത്തിൽ സംഘർഷം ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. അവർക്കെതിരല്ലാത്ത പ്രകടനത്തിന് നേരെ കല്ലെറിയുന്നത് എന്തിനാണ്? ഹോസ്റ്റലിൽ വിദ്യാർഥികൾ താമസിക്കുകയാണോ കല്ലെറിയുകയാണോ എന്നത് പൊലീസാണ് പറയേണ്ടത്. പൊലീസ് എന്തിനാണ് അവിടെ കയറിയതെന്ന് പൊലീസ് വിശദീകരിക്കും.

ഹോസ്റ്റലിൽ ഗുണ്ടകളെ കൊണ്ടുവന്ന് താമസിപ്പിച്ച് ഗുണ്ടാപ്രവർത്തനം ആസൂത്രണം ചെയ്യാൻ അനുവദിക്കുമ്പോൾ പഠനത്തിന്റെ ആവശ്യവുമായി അവിടെ താമസിക്കുന്ന വിദ്യാർഥികളെ കൂടി ഉപദ്രവിക്കുകയാണ്. മാരകായുധങ്ങൾ കൊണ്ടു വന്ന് ഹോസ്റ്റലിനെ ഒരു അക്രമകേന്ദ്രമാക്കുന്നവർ യഥാർഥത്തിൽ കുട്ടികളോട് ദ്രോഹം ചെയ്യുകയാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഗുണ്ടാതാവളമാകേണ്ട സ്ഥലമല്ലെന്നും പി സി വിഷ്ണു നാഥ് പറഞ്ഞു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026