Uncategorized

പ്രണയ നൈരാശ്യം, റിസോർട്ടിൽ കാണാനെത്തിയ യുവാവ് സംസാരിക്കുന്നതിനിടെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി, മരിച്ച 20 കാരിയുടെ ദേഹത്ത് അഞ്ചോളം മുറിവുകൾ, പോലീസ് കസ്റ്റഡിയിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ദിൽ‌ഷയെ (20) ആണ് സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത്. കുളത്തൂപ്പുഴ സ്വദേശിയാണ് മരിച്ച ദിൽഷ. കീഴൂകര സ്വദേശിയാണ് പിടിയിലായ ജിത്തു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

ഉച്ചയ്ക്ക് റിസപ്ഷനിനു മുന്നിലെത്തിയ ജിത്തു ദിൽഷയെ പുറത്തേക്കു വിളിക്കുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചുനിന്നു. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകൾ ദിൽഷയുടെ ശരീരത്തിലേറ്റിരുന്നു.

ദിൽഷയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ റിസോർട്ടിലുണ്ടായിരുന്നവർ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം ദിൽഷയുടെ മരണം സംഭവിക്കുകയായിരുന്നു.

ഇതിനിടെ ജിത്തുവിനെ പിടികൂടിയ നാട്ടുകാർ സമീപത്തെ ആൽമരത്തിൽ കെട്ടിയിട്ട ശേഷം പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു.

പുന്നമടയിൽ ഹൗസ്ബോട്ടിൽ കളിക്കുന്നതിനെ കാൽ വഴുതി കായലിലേക്ക് വീണു, രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് തമിഴ്നാട് സ്വദേശികളായ ആറം​ഗ സംഘത്തിലെ കുഞ്ഞ്

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026