BREAKING NEWS

എസ്പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, നടപടി അന്വേഷണങ്ങൾക്ക് തടസമാവില്ല?

· · 1 min read
Share: Copied!

മലപ്പുറം: മുൻ മലപ്പുറം എസ്പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു‌‌. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോർട്ട് ചെയ്തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല. അതേസമയം സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങൾ തുടരുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് അറിയുന്നത്.

തെളിവെടുപ്പ് ആരംഭിക്കാനിരിക്കെ അഫാൻ ലോക്കപ്പിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു
‌
പിവി അൻവറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെൻഷൻ. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. എംആർ അജിത്ത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.

‘പാക് ക്രിക്കറ്റ് താരങ്ങൾക്കിത് ശനിയുടെ അപഹാരം’, സ്വന്തം ടീമിന്റെ വിക്കറ്റുകൾ ചറുപറ വീഴുന്നതറിയാതെ ബാറ്റ്സ്മാൻ സുഖനിദ്രയിൽ, ടൈംഔട്ടിൽ കുരുങ്ങി പാക്ക് താരം, താരം മറ്റാരുമല്ല ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചുറി നേടിയ സൗദ് ഷക്കീൽ

കൂടാതെ മലപ്പുറം എസ്പി ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് സുജിത് ദാസിനെതിരെ ഡിപ്പോർട്ട്മെന്റ് തലത്തിൽ നടപടിയായത്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026