BREAKING NEWS

സെൽഫിയെടുക്കുന്നതിനിടെ യുവാവ് വീണത് 150 അടി താഴ്ചയുള്ള കൊക്കയിൽ, ബോധം വീണപ്പോൾ താമസിച്ച ലോഡ്ജിൽ വിളിച്ച് വിവരം അറിയിച്ചു, 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ പുറത്തെത്തിച്ചത് സൈന്യത്തിന്റെ സഹായത്തോടെ

· · 1 min read
Share: Copied!

ഊട്ടി: സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരിയെ മണിക്കൂറുകൾ നീണ്ട‌ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. അപകടം നടന്ന് പത്തുമണിക്കൂറിനുശേഷം സൈന്യത്തിന്റെ സഹായത്തോടെയാണ് ഇയാളെ രക്ഷിച്ചത്.

ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്നുള്ള സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. ചെന്നൈ ചെങ്കൽപെട്ട സ്വദേശി ശിവഗുരുനാഥൻ (27) ആണ് മലമുകളിൽനിന്ന് സെൽഫി എടുക്കുമ്പോൾ കൊക്കയിൽ വീണത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സമീപത്ത് ആരും ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് ബോധം വന്നപ്പോൾ ശിവഗുരുനാഥൻ താൻ താമസിച്ച ലോഡ്ജ് അധികൃതരെ മൊബൈൽഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അവർ പോലീസിലും വനംവകുപ്പിലും വിവരം നൽകി.

തുടർന്ന് അഗ്നിരക്ഷാ സേന, വനംവകുപ്പ്, പോലീസ് എന്നിവർ സ്ഥലത്തെത്തി ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ശിവഗുരുനാഥൻ അവശനിലയിൽ കിടക്കുന്നത് കണ്ടെത്തി. അഗ്നിരക്ഷാസേന രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ദുർഘടമായ സ്ഥലമായതിനാൽ സാധിച്ചില്ല. വന്യമൃഗശല്യം ഏറെയുള്ള സ്ഥലമായതിനാൽ വനംവകുപ്പ് അവിടെ തീകൂട്ടി സംരക്ഷണം ഒരുക്കി. ഇതിനിടെ വിവരമറിഞ്ഞ നീലഗിരി എം.പി. എ. രാജ കൂനൂരിലെ സൈനിക കേന്ദ്രത്തിന്റെ സഹായം അഭ്യർഥിച്ചു. തുടർന്ന് എംആർസിയിൽനിന്ന് സൈന്യം സ്ഥലത്തെത്തി.

അതേസമയം പ്രാഥമിക ചികിത്സ നൽകാനായി സൈനിക കേന്ദ്രത്തിലെ ഡോ. കവിത കയറിന്റെ സഹായത്തോടെ ശിവഗുരുനാഥൻ അകപ്പെട്ടുകിടക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി, പിന്നാലെ സൈനികരും. പ്രഥമശുശ്രൂഷ നൽകിയതിനുശേഷം സ്ട്രെച്ചറിൽ കിടത്തി അതിസാഹസികമായി ശിവഗുരുനാഥനെ മുകളിലെത്തിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാക്കുംവരെ കളക്ടർ ലക്ഷ്മിഭവ്യ തനീരു, എസ്.പി. എൻ.എസ്. നിഷ, ഗൂഡല്ലൂർ ഡി.എഫ്.ഒ. ദേവരാജ് എന്നിവർ സംഭവസ്ഥലത്ത് കാത്തുനിന്നു. ശരീരത്തിന്റെ പല ഭാഗത്തും പരിക്കുപറ്റിയ ശിവഗുരുനാഥനെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലിവിങ് പങ്കാളിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീകൊളുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍, യുവതിയുടെ നില അതീവ ഗുരുതരം,

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026