BREAKING NEWS

“ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു…ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി”… ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഹാഷിം മൂസ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ നന്ദി അറിയിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെയുടെ മകൾ അസവരി ജഗ്ദാലെ. ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി അറിയിച്ച അവർ, ഏപ്രിൽ 22ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ കുടുംബങ്ങൾക്കും ഇന്നത്തെ ദിവസം ആശ്വാസം നൽകുന്നതാണെന്ന് പറഞ്ഞു.

എഎൻഐയോട് സംസാരിക്കവെ, ഹാഷിം മൂസ കൊല്ലപ്പെട്ട വാർത്ത തനിക്ക് ഏറെ സന്തോഷം നൽകിയെന്ന് അസവരി പറഞ്ഞു. 2025 ഏപ്രിൽ 22ന് ബൈസരൺ താഴ്‌വരയിൽ നടന്ന ആക്രമണത്തിൽ 26 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇരകളുടെ മതം ചോദിച്ച ശേഷമാണ് അവരെ കൊലപ്പെടുത്തിയതെന്നും അസവരി പറഞ്ഞു.

“ഇന്ന് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ്. 2025 ഏപ്രിൽ 22ന് ബൈസരൺ താഴ്‌വരയിൽ നമ്മുടെ ആളുകളെ കൊലപ്പെടുത്തി. 26 ജീവനുകളാണ് നഷ്ടപ്പെട്ടത്. അവരുടെ മതം ചോദിച്ച ശേഷമാണ് അവരെ കൊന്നത്. വളരെ ക്രൂരമായാണ് നമ്മുടെ ആളുകളെ കൊലപ്പെടുത്തിയത്. അതിന് പിന്നിലെ മുഖ്യ ആസൂത്രകരിലൊരാൾ ഏറ്റുമുട്ടലിൽ ഇല്ലാതാക്കിയതായി ഇന്ന് അറിഞ്ഞു. രാജ്യത്തിനാകെ ഇത് ഏറ്റവും സന്തോഷകരമായ ദിവസമായിരിക്കണം,” അസവരി പറഞ്ഞു.

അതോടൊപ്പം ഭീകരവിരുദ്ധ നടപടികൾ തുടരുന്ന സൈന്യത്തിനും രഹസ്യാന്വേഷണ ഏജൻസികൾക്കും അവർ നന്ദി അറിയിച്ചു. രാജ്യത്തെ അവസാന ഭീകരനെയും ഇല്ലാതാക്കുന്നതുവരെ നടപടികൾ തുടരണമെന്നും അവർ ആവശ്യപ്പെട്ടു. “ഇതിനായി പ്രവർത്തിക്കുന്ന സൈന്യത്തിനും എല്ലാ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ നടപടി തുടരണമെന്നും രാജ്യത്തെ അവസാന ഭീകരനെയും ഇല്ലാതാക്കുന്നതുവരെ എല്ലാ ഭീകരരെയും ഇല്ലാതാക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു,” അവർ പറഞ്ഞു.

തന്റെ പിതാവിന്റെ ശ്രാദ്ധച്ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടത്തിയതെന്നും അതിനിടെ ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് പിതാവിന്റെ ചിത്രത്തോട് സംസാരിച്ചിരുന്നുവെന്നും അസവരി പറഞ്ഞു. “ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെയെല്ലാം ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കൊല്ലപ്പെട്ട 26 പേരുടെ ത്യാഗമാണ് ഈ നടപടികൾക്ക് കാരണമെന്ന് ഞാൻ പറഞ്ഞു,” അവർ പറഞ്ഞു.

ഹാഷിം മൂസ കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോൾ വികാരാധീനയായെന്നും നടപടിയിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിനും സുരക്ഷാസേനകൾക്കും വിവിധ ഏജൻസികൾക്കും നന്ദിയുണ്ടെന്നും അസവരി വ്യക്തമാക്കി. 2025 ഏപ്രിൽ 22ന് സമാനമായൊരു ദിവസം ഇനി ഒരിക്കലും ഉണ്ടാകരുതെന്നും സുരക്ഷാസേനകൾ ജാഗ്രത തുടരണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം താങ്ങളുടെ കുടുംബത്തിന് നീതി ലഭിച്ചോ എന്ന ചോദ്യത്തിന്, ഭീകരന്റെ വധം നീതിയിലേക്കുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും നിയമനടപടികൾ പൂർത്തിയാകാനുണ്ടെന്ന് അസവരി പറഞ്ഞു.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന് ശക്തമായ സന്ദേശം നൽകിയതായി തനിക്ക് തോന്നിയെന്നും ഭീകരവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടാണ് അതിലൂടെ വ്യക്തമാക്കിയതെന്നും അവർ പറഞ്ഞു. ഹാഷിം മൂസ കൊല്ലപ്പെട്ടതോടെ 26 കുടുംബങ്ങൾക്കും ആശ്വാസമുണ്ടാകുമെന്ന് അസവരി പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ആസൂത്രണവുമായി ബന്ധപ്പെട്ട ഒരു അധ്യായം അവസാനിച്ചതായി കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കേസ് പൂർണമായി അവസാനിച്ചുവെന്ന് പറയാൻ നിയമനടപടികൾ കൂടി പൂർത്തിയാകണമെന്ന് അവർ വ്യക്തമാക്കി. ഏപ്രിൽ 22ലെ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (NIA) സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരണം. അന്തിമ കോടതി വിധി വരുന്നതുവരെ തങ്ങൾ നീതിയിലേക്കുള്ള യാത്രയിലാണെന്നും അസവരി പറഞ്ഞു. “അന്തിമ വിധി വരുമ്പോഴാണ് 26 കുടുംബങ്ങൾക്കും പൂർണ നീതി ലഭിച്ചതായി ഞാൻ പറയുക,” അവർ വ്യക്തമാക്കി.

ഇനി ശാന്തമായി ഉറങ്ങാം മക്കളേ… നിങ്ങളുടെ പ്രിയപ്പെട്ടവരുടെ രക്തം വീഴ്ത്തിയ അവസാനത്തെ ശത്രുവിനേയും നമ്മുടെ രാജ്യത്തിന്റെ കാവൽഭടന്മാർ തീർത്തിരിക്കുന്നു… പഹൽ​ഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം, കൊല്ലപ്പെട്ടത് ലഷ്കർ കൊടുംഭീകരൻ മൂസ, ‘ഓപ്പറേഷൻ കൊറാഗ്’ തുടരുന്നു

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026