BREAKING NEWS

യുഡിഎഫ് നേതാക്കൾ പീഡിപ്പിച്ചിട്ടില്ല, അട്ടക്കുളങ്ങര ജയിലിൽ വച്ച് എഴുതിയ പരാതിയിൽ ഒരു നേതാക്കളുടേയും പേരില്ല!! ബിജു രാധാകൃഷ്ണനും നടി ശാലു മേനോനുമെതിരെ കേസെടുത്തത് അന്നത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ എഴുതി നൽകിയ പരാതി പ്രകാരം- ഒപ്പ് തന്റേതുതന്നെ, സോളാർ കേസിൽ കത്ത് തിരിച്ചറിഞ്ഞ് എ. നസീറാ ബീവി

· · 1 min read
Share: Copied!

കൊട്ടാരക്കര: സോളർ പീഡനക്കേസ് പരാതിക്കാരി എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെ പരാതിയായി കൊടുത്ത കത്ത് അന്നത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് എ. നസീറാ ബീവി തിരിച്ചറിഞ്ഞു. അതിൽ യുഡിഎഫ് നേതാക്കൾ ആരും തന്നെ പീഡിപ്പിച്ചില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ സാക്ഷിയായി കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ. അർജുൻരാജ് മുൻപാകെ ഹാജരായാണ് കത്ത് തിരിച്ചറിഞ്ഞത്.

കത്തിൽ രേഖപ്പെടുത്തിയ ഒപ്പ് തന്റേതാണെന്നും നസീറാബീവി മൊഴി നൽകിയിട്ടുണ്ട്. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം സോളർ പീഡനക്കേസ് പരാതിക്കാരി അട്ടക്കുളങ്ങര ജയിലിൽ വച്ച് പരാതി എഴുതിയത് എ. നസീറാബീവിയുടെ സാന്നിധ്യത്തിലായിരുന്നു. 4 പേജുള്ള പരാതിയിൽ എ.നസീറാ ബീവി സാക്ഷിയായി ഒപ്പിടുകയും ചെയ്തു. പരാതി കോടതിയിലെത്തിച്ചതും നസീറാബീവിയുടെ നിർദേശ പ്രകാരമായിരുന്നുവെന്നും മൊഴി.

അതുപോലെ പരാതിക്കാരി എഴുതി നൽകിയ ഈ കത്തിനെ തുടർന്നാണ് കോടതി നിർദേശ പ്രകാരം എറണാകുളം ടൗൺ നോർത്ത് പോലീസ് ബിജു രാധാകൃഷ്ണൻ, നടി ശാലുമേനോൻ എന്നിവർക്കെതിരെ കേസെടുത്തത്. പത്തനംതിട്ട മുൻ ജയിൽ സൂപ്രണ്ട് എസ്. സജീവനും ഇന്നലെ ഹാജരായെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല.

അതേസമയം സോളർ തട്ടിപ്പ് കേസിലെ പ്രതിയായ സോളർ പീഡനക്കേസ് പരാതിക്കാരിയും മുൻ മന്ത്രി കെ.ബി. ഗണേഷ്കുമാറും പ്രതികളായ സോളർ ഗൂഢാലോചനക്കേസിലാണ് നടപടികൾ പുരോഗമിക്കുന്നത്. സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് നടപടികൾ. കേസ് അടുത്ത മാസം 15ന് കോടതി വീണ്ടും പരിഗണിക്കും. കേസിലെ സാക്ഷികളായ ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി കെ.സി.ജോസഫ് എന്നിവരുടെ മൊഴി കോടതി രേഖപ്പെടുത്തും.

അതുപോലെ തന്റെ പേരു ചേർത്ത് പല രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും കഥകൾ പലരും മെനയുന്നതായും ആ കഥകളും വാർത്തകളും എല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്ന് ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിക്കുന്നതായും സോളർ കേസിലെ പരാതിക്കാരി കോടതിയിൽ ഹാജരാക്കിയ കത്തിൽ പറയുന്നു. 2013 ജൂൺ 6ന് സോളർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുമ്പോഴാണ് കത്ത് എഴുതിയത്. ബിജു രാധാകൃഷ്ണൻ തന്റെ പേരും ചേർത്തു തുടങ്ങിയ ടീം സോളർ റിന്യുവൽ എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ‍ പങ്കില്ലെന്നും കത്തിൽ പറയുന്നു. ബാങ്കിന്റെ സാമ്പത്തിക ഇടപാടുകൾ പൂർണമായും നടത്തിയത് ബിജുവാണ്. ബിജു രാധാകൃഷ്ണനും ശാലുമേനോനും ചേർന്നു പണം ചെലവാക്കിയെന്നും സോളർ പദ്ധതിക്കായി പലരിൽ നിന്നും വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും കത്തിലുണ്ട്.

നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ങ്ങ​നെ വ​ള​ച്ചൊ​ടി​ക്കാമെ​ന്നാ​ണ് ബിജെപി കാ​ണി​ച്ചു​ത​രു​ന്ന​ത്, ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റ് തിരുവനന്തപുരം മേയർ മേ​യ​ർ രാ​ജി​വെ​ക്ക​ണം, ഹൈക്കോടതി വിധി ജനവഞ്ചനയ്ക്കുള്ള പ്രഹരം- വി ശിവന്‍കുട്ടി

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026