LATEST UPDATES

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

· · 1 min read
Share: Copied!

ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

മികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നാസർ കോഴിത്തൊടി, അബ്ദുൽ ഖാദർ എറണാകുളം, ജലീഷ് കാളികാവ്, ഗഫൂർ വണ്ടൂർ, മുസ്തഫ ചേളാരി, എം ടി അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടുകാവിൽ, സിപി മുജീബ് കാളികാവ്, സൽമാൻ ചോക്കാട്, എന്നിവർ സംസാരിച്ചു.
സെക്രട്ടറി യു. എം ഹുസൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. നൗഷാദ് ബഡ്ജറ്റ് അനസ് തുവ്വൂർ എന്നിവർ നേതൃത്വം നൽകി.

BREAKING NEWS
സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ ക്ലാസിലെ എട്ടം​ഗ സംഘമെത്തി, എല്ലാവരും തിരികെ പോയിട്ടും മടങ്ങാതെ ക്രിസ്റ്റോയും അരുണും... വൈകിട്ടായിട്ടും കുട്ടികളെത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ കുടുംബക്കാർ ബാ​ഗ് കണ്ടെത്തിയത് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിൽ!! മൃതദേഹങ്ങൾ കണ്ടെത്തി
29 Nov 2026
BREAKING NEWS
IFFI 2026-ൽ മികച്ച നടനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം സ്വന്തമാക്കി റിഷബ് ഷെട്ടി, ആദരവ് ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ലെ അഭിനയത്തിന്
29 Nov 2026
BREAKING NEWS
അവിഹിത ബന്ധം കയ്യോടെ പിടിച്ചു, അമ്മായിയമ്മയെ മരത്തടികൊണ്ട് അടിച്ചുകൊന്ന് മരുമകളും കാമുകനും
29 Nov 2026
BREAKING NEWS
വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം
29 Nov 2026