BREAKING NEWS

‘ഓർമ്മയിലെ ഇന്ദിര’ – ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി

· · 1 min read
Share: Copied!

ജിദ്ദ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ അധ്യായങ്ങൾ എഴുതിച്ചേർത്ത മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും ഓർമ്മകളും പങ്കുവെച്ച് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഓർമ്മയിലെ ഇന്ദിര’ എന്ന പ്രത്യേക സംവാദ പരിപാടി ശ്രദ്ധേയമായി.

ഇന്ദിരാഗാന്ധിയുടെ വ്യക്തിജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, രാഷ്ട്രീയ രംഗത്തെ നിർണായക ഇടപെടലുകൾ, രാജ്യത്തിന്റെ ചരിത്രത്തിൽ അവർ അടയാളപ്പെടുത്തിയ സംഭവങ്ങൾ, വെല്ലുവിളികൾ നിറഞ്ഞ രാഷ്ട്രീയ യാത്ര എന്നിവ ചർച്ചയുടെ ഭാഗമായി. ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിത്വത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നതിനൊപ്പം, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന വേദിയായും പരിപാടി മാറി.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി നാണി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന സംവാദത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗ് ട്രഷറർ ഷഫീദ്ദ ടീച്ചർ, ജിദ്ദ കലാരത്ന ചെയർപേഴ്സൺ ശ്രീത അനിൽകുമാർ, കെ.എം.സി.സി വനിതാ വിംഗ് സെക്രട്ടറി സുഹൈല ജനീഷ് എന്നിവർ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളും ചരിത്ര മുഹൂർത്തങ്ങളും രാഷ്ട്രീയ രംഗത്തെ ഇടപെടലുകളും വിവിധ കാഴ്ചപ്പാടുകളിലൂടെ അവർ പങ്കുവെച്ചു.IISJ വിദ്യാർത്ഥി ആയിഷ സിയ അവതാരകയായും നാസർ സൈൻ തൃശൂർ മോഡറേറ്ററായും സംവാദത്തിന് നേതൃത്വം നൽകി.

പരിപാടിയിൽ ആശംസകൾ നേർന്നുകൊണ്ട് ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നാസിമുദ്ദീൻ തിരുവനന്തപുരം, റീജിയണൽ സെക്രട്ടറി പ്രിൻസാദ് കോഴിക്കോട്, ഒ.ഐ.സി.സി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ശരഫുദ്ദീൻ തിരുമ്മിറ്റക്കോട്, ഷാജി ചെമ്മല, നസീർ ചെമ്മന്നൂർ, മുജീബ് മൂത്തേടം എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ചർച്ചയിൽ കമാൽ കളപ്പാടൻ, ഷംസുദ്ധീൻ മേലാറ്റൂർ, ഫസലുള്ള വെള്ളുവമ്പലി, ഇബ്നു ശരീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ വിവിധ ചരിത്ര മുഹൂർത്തങ്ങളും രാഷ്ട്രീയ അനുഭവങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.

പ്രവാസ മണ്ണിൽ ചരിത്രസ്മരണകൾക്കും ആശയസംവാദങ്ങൾക്കും ഇടം നൽകിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധേയമായ ഒരു സാംസ്കാരിക-സാമൂഹിക ഇടപെടലായി മാറി. ഇന്ദിരാഗാന്ധിയുടെ ഓർമ്മകളിലൂടെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകളിലേക്ക് വീണ്ടും സഞ്ചരിക്കാനും വ്യത്യസ്ത തലമുറകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനും വേദി അവസരമൊരുക്കി.

ഉസ്മാൻ കുണ്ടുകാവിൽ, റിയാസ് വി.പി, സിദ്ദിഖ് പുല്ലങ്കോട്, നവാബ് മേലാറ്റൂർ, ഷൗക്കത്ത് പുഴക്കാട്ടിരി, ജുനൈദ് മഞ്ചേരി, സി.എം. മൂത്തേടം, സമീർ പാണ്ടിക്കാട്, നൗഷാദ് പെരുവള്ളൂർ, സാജു റിയാസ് തിരുവാലി, പറമ്പിൽ ബാബു, ഉസ്മാൻ മേലാറ്റൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും പറഞ്ഞു.

BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026
BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026