BREAKING NEWS

തൊടുപുഴയിൽ കാണാതായ ചുങ്കം സ്വദേശിയുടെ മൃതദേഹം ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന ഗോഡൌണിലെ മാൻഹോളിൽ, മൃതദേഹത്തിനു മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ, കൊലയ്ക്കു പിന്നിൽ സാമ്പത്തിക തർക്കം

· · 1 min read
Share: Copied!

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൌണിലെ മാൻഹോളിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. വ്യാഴാഴ്ച മുതൽ ബിജുവിനെ കാണാനില്ലെന്ന് ഭാര്യ തൊടുപുഴ പോലീസിൽ പരാതി നൽകിയിരുന്നു.

സ്വാമി ഗംഗേശാനന്ദയുടെ ലിം​ഗം ഛേദിച്ചത് പീഡന പരാതിയുമായെത്തിയ പെൺകുട്ടിയും ആൺസുഹൃത്തും- ക്രൈം ബ്രാഞ്ച്!! ആദ്യം താൻ സ്വയം ചെയ്തതെന്നും പിന്നീട് നിലപാട് മാറ്റി ഉറങ്ങിക്കിടന്ന തന്നെ ആക്രമിച്ചെന്നും സ്വാമി- കേസ് ഇനി പരി​ഗണിക്കുക വിചാരണക്കോടതിയിൽ

പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

 

കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെമൂന്നര വയസുകാരിയെ ​ലൈം​ഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ, സ്ഥിരം കുറ്റവാളി, പോലീസ് ജീപ്പ് അടിച്ചുതകർത്ത കേസിലടക്കം പ്രതി മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്. അതേസമയം ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പോലീസിന് വിവരം നൽകി. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു.

ഇതിനു ശേഷം അന്വേഷണെ കലയന്താനി സ്വദേശിയായ ബിജുവിൻറെ പഴയ ബിസിനസ് പങ്കാളിയിലേക്കു നീങ്ങുകയായിരുന്നു. എന്നാൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026