BREAKING NEWS

സ്വാമി ഗംഗേശാനന്ദയുടെ ലിം​ഗം ഛേദിച്ചത് പീഡന പരാതിയുമായെത്തിയ പെൺകുട്ടിയും ആൺസുഹൃത്തും- ക്രൈം ബ്രാഞ്ച്!! ആദ്യം താൻ സ്വയം ചെയ്തതെന്നും പിന്നീട് നിലപാട് മാറ്റി ഉറങ്ങിക്കിടന്ന തന്നെ ആക്രമിച്ചെന്നും സ്വാമി- കേസ് ഇനി പരി​ഗണിക്കുക വിചാരണക്കോടതിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണ കോടതിക്കു കൈമാറി. നിലവിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തരം കേസുകൾ പരി​ഗണിക്കുന്നത് വിചാരണ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് കൈമാറിയത്.

മൂന്നര വയസുകാരിയെ ​ലൈം​ഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ, സ്ഥിരം കുറ്റവാളി, പോലീസ് ജീപ്പ് അടിച്ചുതകർത്ത കേസിലടക്കം പ്രതി

2017 മേയ് 19ന് പുലർച്ചെയാണ് സംഭവം. തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം വിഛേദിക്കപ്പെട്ടത്. വീടിനു പുറത്തേക്ക് ഓടിയ പെൺകുട്ടിയെ പിന്നീട് ഫ്‌ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തിരുന്നു. മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പെൺകുട്ടി മൊഴിമാറ്റി. സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി വ്യക്തമാക്കി. അതേസമയം താൻ സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമിയും മൊഴി നൽകി.

എയർ​ഗൺ ഉപയോ​ഗിച്ച് നാലുതവണ വെടിയുതിർത്തു, ഉത്സവത്തിനിടെ ആക്രമണം അഴിച്ചുവിട്ട് ക്രിമിനൽ സംഘം, സംഘർഷത്തിനിടെ ചെമ്പ്രശേരി സ്വദേശിയുടെ കഴുത്തിന് വെടിയേറ്റു, 15-ഓളം പേർക്ക് പരുക്ക്, പിന്നിൽ മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ച?

എന്നാൽ പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആൾക്കാർ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു. ഇതേ തുടർന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ പ്രകാരം പെൺകുട്ടിയും സ്വാമിയുടെ മുൻ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി എതിർത്തതാണ് സ്വാമിയുടെ ലിം​ഗഛേദനത്തിലേക്ക് എത്തിയതെന്നു കണ്ടെത്തി. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയിൽ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെൺകുട്ടിക്കും ആൺ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026