BREAKING NEWS

രാത്രി ഷിഫ്റ്റുകളിൽ അമിത ജോലിഭാരം, ഉറങ്ങാൻ കഴിയുന്നില്ല, 5 മാസത്തിനിടെ നഴ്സ് കൊലപ്പെടുത്തിയത് 10 രോ​ഗികളെ, 27 പേരെ കൂടി കൊലപ്പെടുത്താൻ നോക്കിയെങ്കിലും പദ്ധതി പാളിപ്പോയി!! നഴ്‌സിന് ജീവപര്യന്തം തടവ്

· · 1 min read
Share: Copied!

ബെർളിൻ: രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനും നന്നായി ഉറങ്ങാനുമായി 10 രോഗികളെ കൊലപ്പെടുത്തുകയും 27 രോഗികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്‌സിന് ജീവപര്യന്തം തടവ്. പശ്ചിമ ജർമനിയിലെ വൂർസെലെനിലെ നഴ്‌സാണ് ക്രൂരകൃത്യങ്ങൾക്ക് പിന്നിൽ. എന്നാൽ നഴ്സിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലുള്ള 5 മാസങ്ങളിലായി
തന്റെ പരിചരണത്തിലുണ്ടായിരുന്ന രോഗികളെയാണ് നഴ്‌സ് കൊലപ്പെടുത്തിയത്.

പിന്നാലെ 2024-ലാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തത്. രാത്രി ഷിഫ്റ്റുകളിൽ ജോലിഭാരം കുറയ്ക്കാൻ വേദനസംഹാരികളോ മയക്കമരുന്നുകളോ നൽകിയാണ് രോഗികളെ കൊലപ്പെടുത്തിയത്. രോഗികളിൽ കൂടുതലും പ്രായമായവരാണ്. ഇത്തരത്തിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടോ എന്നറിയാൻ മറ്റ് മൃതദേഹങ്ങൾ കൂടി പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം ജർമനിയിൽ ജീവപര്യന്തം തടവിന് അനുഭവിക്കേണ്ട കുറഞ്ഞ കാലയളവ് 15 വർഷമാണ്. ഇതിനുശേഷം നഴ്സിനെ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. അങ്ങനെ നോക്കുമ്പോൾ മരണം വരെയുള്ള ജയിൽ ശിക്ഷയാകും നഴ്‌സിന് ലഭിക്കുക.

BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026
BREAKING NEWS
16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
26 Nov 2026
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്
26 Nov 2026