BREAKING NEWS

അധ്യാപകന്റെ ഫോണ്‍ ഗ്യാലറി നിറയെ വിദ്യാര്‍ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍, സ്കൂളില്‍ വച്ചും വീട്ടിലെത്തിച്ചും ക്രൂരമായ പീഡനം, അനിലിനെതിരെ കൂടുതല്‍ തെളിവുകള്‍

· · 1 min read
Share: Copied!

പാലക്കാട്:  അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി  പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‌അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡിൽ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് ഫോൺ പരിശോധനയ്ക്കയച്ചു.

സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോൺ കൈമാറിയത്. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികൾ മൊഴി നൽകി. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതൽ പരാതികൾ വന്നതോടെ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.

സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സിഡബ്ല്യുസിയുടെ കൗൺസിലിങ്ങ് തുടരും. ഇന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം.

BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026