BREAKING NEWS

ഇനി മദ്യപിച്ച് ട്രെയിനിൽ കയറിയാൽ പിടിവീഴും; ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പൊലീസ്, സുരക്ഷയ്ക്കായി കർശന നടപടികൾ

· · 1 min read
Share: Copied!

കോഴിക്കോട് :ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പൊലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു വീഴ്ത്തിയ‌ സംഭവത്തിനു പിന്നാലെ  ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് സംയുക്ത സുരക്ഷാ പദ്ധതി ആരംഭിച്ചത്. ബുധനാഴ്ച സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനുകളിൽ ബ്രെത്തലൈസറും ആൽക്കോമീറ്ററും ഉപയോഗിച്ച് മദ്യപരെ പിടികൂടാൻ പൊലീസ് സജീവമായി രംഗത്തെത്തിയിരുന്നു.

കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു റെയിൽവേ ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ വനിത പൊലീസ് ഉൾപ്പെടെയുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി സജീവമാക്കിയത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ്ങിനും സ്ത്രീകൾ കൂടുതലായുള്ള കംപാർട്ട്മെന്റുകളിൽ പരിശോധന പ്രത്യേകിച്ച് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ യാത്രക്കാരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം.

റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമുള്ള പരിശോധനയും കർശനമാക്കി. മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽക്കോമീറ്റർ പരിശോധന 38 റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് യാത്രചെയ്യുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്‌ഷൻ 145 (എ), കേരള പൊലീസ് ആക്ട് 118 എ എന്നീ വകുപ്പുകൾ അനുസരിച്ച് കേസെടുക്കുമെന്ന് റെയിൽവേ എസ്പി ഷെഹൻഷാ പറഞ്ഞു.

BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026
BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026
BREAKING NEWS
പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലി കയ്യാങ്കളി, തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കോളറിനു കുത്തിപ്പിടിച്ചു, കൈകൾ പിടിച്ചുതിരിച്ചു, ഒളിവിൽ പോയ പെട്ടിക്കട തൊഴിലാളിക്കായി അന്വേഷണം
22 Nov 2026